സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി ഗ്രേറ്റ തുന്‍ബര്‍ഗ്

വിമെന്‍ പോയിന്‍റ് ടീം

2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഗ്രേറ്റ തുന്‍ ബര്‍ഗിനെ തെരഞ്ഞെടുത്ത് ടൈം മാഗസിന്‍. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍  ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ പേഴ്‌സണ്‍ ഓഫ് ദ യേര്‍ ആയി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ടൈം എഡിറ്റോറിയല്‍ ബോര്‍ഡ് വ്യക്തമാക്കി.

ഒരു സാധാരണ പെണ്‍കുട്ടിയായ ഗ്രേറ്റ  അധികാര കേന്ദ്രങ്ങള്‍ക്കു മുമ്പാകെ സത്യം വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച് പുതുതലമുറയുടെ മുഖമായി മാറിയെന്നും ടൈം പറയുന്നു.സെപ്റ്റംബറില്‍ 139 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത യു.എന്‍ ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ലോക രാജ്യങ്ങളുടെ നിരുത്തരവാദപരമായ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് ഗ്രേറ്റ തുന്‍ ബര്‍ഗ് എന്ന പതിനാറുകാരി ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

അര്‍ത്ഥശൂന്യമായ വാക്കുകള്‍ കൊണ്ട് നിങ്ങളെന്റെ സ്വപ്‌നങ്ങളും ബാല്യവും തകര്‍ത്തു. മനുഷ്യര്‍ മരിക്കുകയാണ്, ദുരിതമനുഭവിക്കുകയാണ്, മുഴുവന്‍ ആവാസ വ്യവസ്ഥയും തകരുകയാണ്. വിനാശത്തിന്‍ വക്കിലാണ് എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുമാണ് പറയാനുള്ളത്’, യു.എന്നിലെ ഗ്രേറ്റയുടെ ഈ വാക്കുകള്‍ വലിയ ചര്‍ച്ചാവിഷയമായി.

ഇതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡില്‍ നടന്ന യു.എന്‍ കലാവസ്ഥാ ഉച്ചകോടിയിലും ഗ്രേറ്റ തന്റെ നിലപാട് തുറന്നടിച്ചു. രാഷ്ട്രീയ നേതാക്കളുടെയും അധികാരികളും നടപടി എടുക്കുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും ഒന്നും പ്രാവര്‍ത്തികമാക്കില്ല ഇതാണ് യാഥാര്‍ത്ഥ അപകടം. തെറ്റായ കണക്കു സൂചികകളും പി.ആര്‍ വര്‍ക്കുകള്‍ക്കും അപ്പുറം ഒന്നും നടക്കുന്നില്ല. എന്നാണ് സ്‌പെയിനില്‍ മാഡ്രിഡില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അരോപിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും