സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി സന്ന മാറിൻ

വിമെന്‍ പോയിന്‍റ് ടീം

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഫിൻലൻഡിൽ നിന്ന്. 34കാരിയായ സന്ന മാറിൻ ഫിൻലൻഡ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകമെങ്ങുമുള്ള സ്ത്രീകൾക്കും ചെറുപ്പക്കാർക്കും അത് സന്തോഷം നൽകുന്ന വാർത്തയാണ്. ഫിൻലൻഡിലെ ഗതാഗതമന്ത്രി ആയിരുന്ന സന്ന മാറിൻ ആണ് ഡിസംബർ എട്ടിന് ഫിൻലൻഡിന്‍റെ പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെട്ടത്.

ഫിൻലൻഡ് ഭരിക്കുന്ന അഞ്ചംഗ സഖ്യകക്ഷി സർക്കാരിൽ ഏറ്റവും വലിയ പാർട്ടിയാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി. സഖ്യകക്ഷി സർക്കാരിലെ മറ്റ് നാല് പാർട്ടികളും സ്ത്രീകൾ തന്നെയാണ് നയിക്കുന്നത്. ഇതിൽ ഒരാളൊഴിച്ച് ബാക്കി എല്ലാവരും 35 വയസിൽ താഴെയുള്ളവരാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും