സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സാധ്വി പ്രാചി വിവാദത്തില്‍

വിമെൻ പോയിന്റ് ടീം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത്  വിഎച്ച്പി നേതാവ് സാധ്വി പ്രാചി. ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്ളിം വിമുക്തമാക്കാനുള്ള സമയമാണെന്നും പ്രാചി പറഞ്ഞു.

ഉത്തരഖണ്ഡിലെ റൂര്‍ക്കിയില്‍കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന സ്ഥലം സന്ദര്‍ശിച്ച പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചിയുടെ വര്‍ഗീയ പ്രസംഗം.

റൂര്‍ക്കിയിലുണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നും ഖാണ്‍പൂര്‍ എം.എല്‍എയായ കുന്‍വര്‍ പ്രണവ് സിംഗിന്റെ വീട് അക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചു. രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചിട്ടുണ്ടെന്ന് അഭിപ്രായപെട്ട നടന്‍ ഷാരൂഖ് ഖാനെ പാക്കിസഥാന്‍ ഏജന്റെന്ന് വിളിച്ചതുള്‍പെടെ നിരവധി വിവാദപരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിയാണ് സാധ്വ പ്രാചി.

തീപ്പൊരി ഹിന്ദുത്വ നേതാവായ സാധ്വി പ്രാചി വിശ്വ ഹിന്ദു പരിഷത്തിന്റെ ഭാഗമാണോ. സംഘടനയുടെ ഭാഗമാണെങ്കിലും അല്ലെങ്കിലും അവര്‍ വി എച്ച് പി നേതാവായിട്ടാണ് ഇപ്പോഴും അറിയപ്പെടുന്നത്. എന്നാല്‍ സത്യമെന്താണ്. സാധ്വി പ്രാചി വി എച്ച് പിയുടെ നേതാവല്ല. വക്താവും അല്ല എന്ന് വി എച്ച് പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. വി എച്ച് പിയുടെ ഏതെങ്കിലും തരത്തിലുള്ള ഭാരവാഹിത്വവും ഇവര്‍ക്കില്ല എന്ന് മാസങ്ങള്‍ക്ക് മുമ്പേ വി എച്ച് പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജയിന്‍ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. സാധ്വി പ്രാചി പറയുന്ന കാര്യങ്ങള്‍ വി എച്ച് പിയുമായി കൂട്ടിക്കെട്ടരുതെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. സാധ്വി പ്രാചിയുടെ വംശീയ സ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസ്താവനകള്‍ വിവാദമായതോടെയാണ് വി എച്ച് പി ഈ നിലപാട് സ്വീകരിച്ചത് എന്നാണറിയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും