ആല്‍ബിനോകളായ സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി ബലാത്സംഘത്തിന് ഇരയാകുന്നു. ഇത്തരം സ്ത്രീകളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എയ്ഡ്‌സ് പോലുള്ള രോഗങ്ങല്‍ ഇല്ലാതാകുമെന്ന അന്ധവിശ്വാസമാണ് സ്ത്രീകളും കുട്ടികളും വ്യപകമായി ബലാത്സംഗത്തിന് ഇരയാകാനുള്ള പ്രധാന കാരണം. കഴിഞ്ഞ ഏപ്രിലില്‍ മാത്രം നാല് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. തട്ടികൊണ്ടുപോയ അഞ്ച് പേരെകുറിച്ച് ഇതുവരെ വിവരങ്ങളും ലഭിച്ചിട്ടില്ല. മലാവി, അയല്‍ രാജ്യങ്ങളായ ടാന്‍സാനിയ, മൊസാംബിക് എന്നിവിടങ്ങളിലാണ് ഈ അന്ധവിശ്വാസത്തിന് പ്രചാരമുള്ളത്. ത്വക്കിന് നിറം നല്‍കുന്ന പിഗ്മെന്റുകളുടെ അഭാവം മൂലം ആഫ്രിക്കകാരുടെ സ്വാഭാവികമായ കറുപ്പ് നിറത്തിന് പകരം വെളുത്ത ത്വക്കുമായി ജനിക്കുന്നവരാണ് ആല്‍ബിനോകള്‍. ആല്‍ബിനോകളുടെ അസ്ഥിയില്‍ സ്വര്‍ണ്ണമുണ്ടെന്നും അവയ്ക്ക് ഔഷധ ഗുണവും മാന്ത്രിക ശക്തിയുണ്ടെന്നുമാണ് വിശ്വാസം.ഇതോടെ മാഫിയ സംഘങ്ങളും ആല്‍ബിനോകളുടെ ശരീരഭാഗത്തിന്റെ കച്ചവടത്തിനായി രംഗത്ത് ഇറങ്ങി. ആല്‍ബിനോകളുടെ മുഴുവന്‍ ശരീരഭാഗങ്ങളുെടെ അന്താരാഷ്ട്ര വില 75000 ഡോളറാണെന്ന് ഇന്റര്‍ നാഷണല്‍ റെഡ്‌ക്രോസും വ്യക്തമാക്കുന്നു.ഇങ്ങനെ അന്തവിശ്വാസത്തിന്റെ പേരില്‍ ഒട്ടേറെ ആല്‍ബിനോകള്‍ കൊല്ലപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഒന്നര വര്‍ഷത്തിനിടെ പതിനെട്ടോളം ആല്‍ബിനോകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.