സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷാനിമോള്‍ ഉസ്മാന്‍

വിമെൻ പോയിന്റ് ടീം

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഷാനിമോള്‍ ഉസ്മാന്‍. ആശ്രിത വാത്സല്യത്തിന്റെയും പാരമ്പര്യ സിദ്ധാന്തത്തിന്റെയും ഭാഗമാകാത്തതുകൊണ്ട് അര്‍ഹിക്കാത്ത ഒരു സ്ഥാനത്തും എത്തിയില്ലെന്നത് അഭിമാനത്തോടെ ഓര്‍ക്കുന്നുവെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ്-ജാതി രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും ഷാനിമോള്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തകയായി രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ നീതി ബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളുമുള്ള ചുറ്റുപാടിലാണെന്ന തോന്നലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും യോഗ്യത എന്നാല്‍ കറകളഞ്ഞ ഗ്രൂപ്പും ജാതിയുമാണെന്ന് മനസിലായെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

കാസര്‍ഗോഡ് പാര്‍ലമെന്റ് സീറ്റ് വേണ്ടെന്നു വെച്ചപ്പോള്‍ വേദനയോടെയും പ്രതിഷേധത്തോടെയും നോക്കികണ്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചുമാത്രമാണ് താന്‍ ഒറ്റപ്പാലത്ത് മത്സരിച്ചത്. അവിടെ എന്നെ പരിഗണിച്ചത് ഏറ്റവും അവസാനമായിരുന്നെന്നും അവര്‍ പറഞ്ഞു. പ്രതിഷേധത്തിന്റെയോ പ്രതികാരത്തിന്റെയോ നിരാശയുടേയോ ഭാഗമായല്ല ഇത് പറയുന്നതെന്നും മറിച്ച് 34 വര്‍ഷത്തെ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ഷാനിമോള്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും