സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനവുമായി അഷ്‌നയും ഗബ്രിയേലയും

വിമെന്‍ പോയിന്‍റ് ടീം

ശാസ്ത്രമേള 2019

പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങളാണ് സാമൂഹിക ശാസ്‌ത്രോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വര്‍ക്കിങ് മോഡലില്‍ കുട്ടികള്‍ പരിചയപ്പെടുത്തിയത്. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളെപ്പറ്റി മുന്നറിയിപ്പ് ലഭിക്കുന്നതോടെ ഒട്ടേറെപ്പേരുടെ ജീവന്‍ രക്ഷിക്കാമെന്നാണ് കുട്ടിശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

സെന്‍സറുകള്‍ ഉപയോഗിച്ച് മണ്ണിന്റെ ഘടനയിലെ മാറ്റവും ജലത്തിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുക. വടക്കാഞ്ചേരി ക്ലേലിയ ബാര്‍ബിയേരി ഹോളി ഏഞ്ചല്‍സ് സ്‌കൂളിലെ കെ.എസ്. അഷ്ന, ഗബ്രിയേല ആന്‍ ജോണ്‍ എന്നിവര്‍ സാറ്റലൈറ്റ് സംവിധാനത്തെയാണ് ആശ്രയിച്ചത്.മഴമേഘങ്ങളുടെ സഞ്ചാരം മുന്‍കൂട്ടി അറിയാന്‍ കഴിയുന്നതോടെ മഴയുടെ സാധ്യത കണ്ടെത്താനാകും. 300 അടി താഴ്ചയില്‍ മണ്ണിന്റെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ള സെന്‍സറുകള്‍ ഉപയോഗിക്കാനാണ് ഇവരുടെ നിര്‍ദേശം. 

photo: thanks to Mathrubhumi


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും