സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മന്ത്രിയെ വെല്ലുവിളിച്ച് രാജിവെച്ച വനിത

വിമെൻ പോയിന്റ് ടീം

മന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ പ്ര തികരിച്ചില്ല എന്നാരോപിച്ച് സ്ഥലംമാറ്റത്തിന് വിധേയയായ വനിതാ പൊലീസ് ഓഫീസര്‍ രാജിവെച്ചു. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അനുപമ ഷേണായിയായാണ് ഫേസ്ബുക്കിലൂടെ രാജിവാര്‍ത്ത അറിയിച്ചത്. 'ഞാന്‍ രാജിവെക്കുകയാണ്, നിങ്ങള്‍ എപ്പോഴാണ് രാജിവെക്കുന്നത് പരമേശ്വര്‍ നായിക്?' എന്ന് വെല്ലുവിളിച്ചാണ് അവരുടെ രാജി. തനിക്കെതിരായ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ കര്‍ണാടക തൊഴില്‍മന്ത്രി പി.ടി പരമേശ്വര നായിക്കിനെയാണ് അവര്‍ വെല്ലുവിളിച്ചത്. തന്റെ ഫോണ്‍ കോളുകള്‍ക്ക് ഉത്തരം ലഭിച്ചില്ല എന്നാരോപിച്ച് മന്ത്രിയുടെ നിര്‍ദേശത്തില്‍ ഇവരെ രണ്ടു തവണ സ്ഥലംമാറ്റത്തിന് വിധേയയാക്കിയിരുന്നു.

കുട്‌ലിഗി ജില്ലയിലെ മദ്യമാഫിയക്കെതിരായ നീക്കങ്ങളാണ് ഇവര്‍ക്കെതിരായ നടപടിക്ക് കാരണമായത്. മദ്യഷോപ്പ് അനധികൃത നീക്കത്തിലൂടെ വിപുലീകരിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മദ്യഷോപ്പ് ഉടമകള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അവര്‍ രാജിക്കുറിപ്പില്‍ വ്യക്തമാക്കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും