ബാഴ്‌സലോണയില്‍ ലൈംഗികാതിക്രമത്തിനരയായ പെണ്‍കുട്ടി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് കുറ്റാരോപിതരായ അഞ്ചുപേര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ് പിന്‍വലിച്ച് കോടതി. അക്രമം നടക്കുമ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടിക്കെതിരെ അക്രമം നടത്തിയെന്ന വാദം കോടതി തള്ളിയത്. സ്പാനിഷിലെ നിയമമനുസരിച്ച് ലൈംഗികാത്തിന് നിയമസാധുത നിലനില്‍ക്കണമെങ്കില്‍ പ്രതി ലൈംഗികാതിക്രമത്തിനരയായ പെണ്‍കുട്ടിയെ അക്രമക്കികയോ ഭീഷണിപ്പെടുത്തുകയോ ചെയ്യണം. എന്നാല്‍ പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നതിനാല്‍ അഞ്ചുപേര്‍ക്കും കുറഞ്ഞ ശിക്ഷ മാത്രമാണ് നല്‍കിയത്. നിയമം പരിഷ്‌കരിക്കാനും സമ്മതപ്രകാരമല്ലാത്ത ഏതൊരു ലൈംഗിക പ്രവര്‍ത്തനവും അക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യക്തമാക്കാനും ഇത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി. വാദി ഭാഗം അവര്‍ അക്രമം ചെയ്‌തെന്ന് ആരോപിച്ചെങ്കിലും ബാര്‍സലോണ കോടതിപ്രതികള്‍ക്ക് 10 മുതല്‍ 12 വര്‍ഷം വരെയുള്ള തടവു ശിക്ഷയാണ് വിധിച്ചത്.2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബാഴ്‌സലോണയിലെ മന്റെസ എന്ന സ്ഥലത്ത് ഒരു പാര്‍ട്ടിക്കിടെ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്നാണ് കോടതിയുടെ വെബ് സൈറ്റില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. പെണ്‍കുട്ടി തന്നെ സമ്മതിച്ചിട്ടാണോ അല്ലാതെയാണോ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എങ്ങനെ ഇത് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നുമാണ് കോടതി ചോദിച്ചത്.