സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ കായികതാരം സെറീന

വിമെൻ പോയിന്റ് ടീം

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ കായികതാരം എന്ന ബഹുമതി ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം അമേരിക്കയുടെ സെറീന വില്യംസിന്. റഷ്യയുടെ മരിയ ഷറപ്പോവയെയാണ് സെറീന മറികടന്നത്. 28.9 മില്യണ്‍ ഡോളറാണ് സെറീനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ സമ്പാദ്യം. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ എട്ടിലും ടെന്നീസ് താരങ്ങളാണുള്ളത്.

കളിക്കളത്തിനകത്തും പുറത്തു നിന്നുമായാണ് സെറീനയുടെ വരുമാനം 28.9 മില്യണ്‍ ഡോളറിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഷറപ്പോവയ്ക്ക് 21.9 മില്യണ്‍ ഡോളറാണുള്ളത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷക്കാലത്തെ ഷറപ്പോവയുടെ ആധിപത്യത്തിനാണ് സെറീന ഇതോടെ അന്ത്യം കുറിച്ചത്. ഉത്തേജകമരുന്ന് ഉപയോഗിച്ചുണ്ടെന്ന കുറ്റസമ്മതത്തെ തുടര്‍ന്ന് ഷറപ്പോവയ്ക്ക് നിരവധി സ്‌പോണര്‍സര്‍മാരെ നഷ്ടപ്പെട്ടിരുന്നു. ഇതാണ് വരുമാനം കുറയാന്‍ കാരണം. സെറീനയെ അട്ടിമറിച്ച് കഴിഞ്ഞ ദിവസം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയ സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരുസെ 7.6 മില്യണ്‍ ഡോളറുമായി പട്ടികയില്‍ ഏഴാം സ്ഥാനത്തുണ്ട്.

14 മില്യണ്‍ ഡോളറുമായി അമേരിക്കയുടെ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരം റോന്‍ഡാ റൂസി മൂന്നാം സ്ഥാനത്തും 13.9 മില്യണ്‍ ഡോളറുമായി നാസ്‌കാര്‍ ഡ്രൈവര്‍ ഡാനിക്ക പാട്രിക്ക് നാലാം സ്ഥാനത്തുമുണ്ട്. ആഗ്നിസ്‌ക റഡ്വാന്‍സ്‌ക, കരോളിന്‍ വോസ്‌നിയാകി, അന ഇവാനോവിച്, വിക്ടോറിയ അസറങ്കെ, ബൗച്ചാര്‍ഡ് എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റ് ടെന്നീസ് താരങ്ങള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും