സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായേക്കും

വിമെൻ പോയിന്റ് ടീം

സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സജീവമായി തുടരുകയാണ്. ഗുലാം നബി ആസാദ് എ കെ ആന്റണി തുടങ്ങിയവര്‍ ഉപദേശകസമിതി അംഗങ്ങളുമായേക്കും. 54 സീറ്റുകളിലേക്ക് ശനിയാഴ്ച നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പ് പരാജയം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അടിമുടി മാറ്റം വേണമെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സോണിയ ഗാന്ധി പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവാകുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. നിലവില്‍ ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള നീക്കവും പാര്‍ട്ടിക്കുള്ളില്‍ തകൃതിയായി നടക്കുന്നുണ്ട്. നേതൃത്വ നിരയില്‍ ആകെ മാറ്റം വരുത്തി പാര്‍ട്ടിയെ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയര്‍ത്തണമെന്നാണ് നേതാക്കന്മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനഘടകത്തില്‍ അഴിച്ചു പണികള്‍ നടത്താന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയിട്ടുണ്ട്. രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പരാജയങ്ങളൊന്നും ശാശ്വതമല്ലെന്നും പാര്‍ട്ടിയെ ശക്തമാക്കും വിധമുള്ള പുനഃക്രമീകരണങ്ങളുണ്ടാകുമെന്നും സുധീരന്‍ പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും