സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പതിനെട്ട് സ്ത്രീകളുടെ അനുഭവങ്ങളുമായി '18 ഷേഡ്സ് ഓഫ് ബ്ലാക്ക് ' ക്യാമ്പെയിന്‍

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും നിരന്തരം ചര്‍ച്ചചെയ്യുന്ന ഒരു സമൂഹത്തിലേക്ക് പൊതുസമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അവര്‍ അനുഭവിക്കുന്ന വിലക്കുകളും പരിമിതികളും അതേ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുകയാണ് ’18 ഷേഡ്സ് ഓഫ് ബ്ലാക്ക്’ എന്ന ക്യാമ്പെയിനിലൂടെ യുവ ഡിസൈനറായ ഷര്‍മിള.

18 സ്ത്രീകളുടെ അനുഭവമാണ് 18 വീഡിയോകളിലൂടെ 18 ദിവസങ്ങളിലായി പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ 5 സ്ത്രീകളുടെ അനുഭവം പങ്കുവച്ചു കഴിഞ്ഞു. സാരി എന്ന മാധ്യമമാണ് ഷാര്‍മിള ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കറുപ്പിന്റെ 18 ഷേഡുകളില്‍ ഉള്ള കൈത്തറി സാരികളാണ് 18 സ്ത്രീകളും ഉപയോഗിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ സ്വീകരിച്ച നിലപാടാണ് തന്നെ ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിച്ചതെന്ന് ഷാര്‍മിള പറഞ്ഞു. ശബരിമല വിഷയത്തില്‍ ദൈവത്തിന്റെ അവകാശം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ സ്ത്രീകളില്‍ എത്രപേര്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നും അവര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ അതിജീവിക്കാന്‍ പറ്റുന്നുണ്ടെന്നുമുള്ള ചോദ്യത്തില്‍ നിന്നുമാണ് 18 ഷേഡ്സ് ഓഫ് ബ്ലാക്ക് എന്ന ആശയമുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ശബരിമല എന്ന വിഷയത്തെ സൂചിപ്പിക്കാന്‍ വളരെ ബോധംപൂര്‍വ്വം തന്നെയാണ് താന്‍ 18 എന്ന സംഖ്യയും കറുപ്പ് എന്ന നിറവും സ്വീകരിച്ചതെന്ന് ഷാര്‍മിള പറയുന്നു.

ഏതാണ്ട് ഒന്‍പത് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഷാര്‍മിള 18 ഷേഡ്സ് ഒരുക്കിയിരിക്കുന്നത്. അമ്പതിലധികം സ്ത്രീകളുമായി സംസാരിച്ചതിനു ശേഷം അതില്‍ നിന്നാണ് 18 പേരിലേക്കെത്തിയത്. ശബരിമല വിഷയത്തെക്കുറിച്ചുള്ള അഭിപ്രായമറിയാന്‍ സ്ത്രീകള്‍ക്കിടയില്‍ ഒരു അഭിപ്രായ സര്‍വ്വേ ഷര്‍മിള നടത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും