സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹിലരി യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വം ഉറപ്പിച്ചു

വിമെൻ പോയിന്റ് ടീം

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥിത്വം ഹിലരി ക്ലിന്‍റന്‍ ഉറപ്പിച്ചതായി റിപ്പോർട്ട്. നാമനിര്‍ദേശത്തിന് വേണ്ട മാന്ത്രിക സംഖ്യയായ 2383 ഹിലരി പിന്നിട്ടതായി വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. എ.പി നടത്തിയ സർവെയിലാണ് ഹിലരി പ്രസിഡന്‍റ് സ്ഥാനാർഥിയാകുമെന്ന് വ്യക്തമാക്കുന്നത്.ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് എ.പി വാർത്തയോട് പ്രതികരിച്ച ഹിലരി ക്ലിന്‍റൻ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കൂട്ടിച്ചേർത്തു.

ന്യൂജഴ്സിയിലെ ഇന്നത്തെ പ്രൈമറികൾ പൂര്‍ത്തിയാകുന്നതോടെ ഹിലരി നാമനിര്‍ദേശം ഉറപ്പിക്കുമെന്നാണ് സൂചന. കൂടാതെ കാലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂ മെക്സികോ, നോര്‍ത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നിവിടങ്ങളിലും ഇന്ന് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ജൂൺ അഞ്ചിന് കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റികോയില്‍ നടന്ന പ്രൈമറിയിൽ 30 പ്രതിനിധികളുടെ പിന്തുണ ഹിലരി നേടിയിരുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിയുടെ മുഖ്യ എതിരാളി ബേണി സാൻഡേഴ്സിന് 1569 പ്രതിനിധികളുടെ പിന്തുണയാണുള്ളത്. പാർട്ടി തെരഞ്ഞെടുപ്പിൽ പിന്നിലാണെങ്കിലും ജൂൺ 14ലെ കൊളംബിയ പ്രൈമറിയിലും മത്സരിക്കുമെന്ന് സാൻഡേഴ്സ് വ്യക്തമാക്കി.ഡെമോക്രാറ്റിക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുന്നതോടെ ചരിത്രത്തിലാദ്യമായി യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥിയാകുന്ന വനിതയാകും ഹിലരി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും