സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീവിരുദ്ധ വീഡിയോക്കെതിരെ കമന്റിട്ട യുവതിക്ക് മറുപടി നല്‍കി കേരളാ പൊലീസ്

വിമെന്‍ പോയിന്‍റ് ടീം

 സ്ത്രീവിരുദ്ധതയായി വിലയിരുത്തുന്ന ഡയലോഗുമായി കേരളാ പൊലീസിന്റെ ഫേസ്ബുക്ക് മീഡിയാ പേജില്‍ കൊടുത്ത വീഡിയോ പിന്‍വലിച്ചു. വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കമന്റിട്ട യുവതിക്ക് ‘താങ്കളുടെ അഭിപ്രായത്തെ പൂര്‍ണമായും മാനിക്കുന്നു’വെന്നും പൊലീസ് മറുപടി നല്‍കി.

സ്ത്രീവിരുദ്ധ വീഡിയോ അപ്ലോഡ് ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരുപാടുപേരുടെ ഫോണ്‍കോളുകള്‍ ചെന്നതുകൊണ്ടാണ് വീഡിയോ പിന്‍വലിച്ചതെന്നും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ യുവതി പറഞ്ഞു. താന്‍ വിളിച്ചപ്പോള്‍ പൊലീസ് ക്ഷമയോടെ കേട്ടെന്നും യുവതി പറയുന്നു. പോസ്റ്റ് പിന്‍വലിച്ചതില്‍ യുവതി കേരള പൊലീസിന് നന്ദി പറയുകയും ചെയ്തു.

‘പേജില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ തുടര്‍ജാഗ്രത നിങ്ങള്‍ക്കുണ്ടായില്ലെങ്കില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഉണ്ടാവും എന്നുകൂടി ഓര്‍മിപ്പിക്കുന്നു.’ യുവതി ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പറഞ്ഞു.സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതറിയിക്കാന്‍ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ്് സ്ത്രീവിരുദ്ധ ഡയലോഗോടു കൂടിയ വീഡിയോ. കേരളാ പൊലീസിന്റെ മീഡിയ പേജിലാണ് വീഡിയോ പങ്കുവെച്ചത്. മാഡത്തിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്ന് പരിഹസിച്ചാണ് വീഡിയോയുടെ തലക്കെട്ട്.

യുവതി സെക്യൂരിറ്റി ജീവനക്കാരനെ തല്ലുന്ന വീഡിയോക്ക് സ്ത്രീവിരുദ്ധ ഡയലോഗെന്ന് വിലയിരുത്തുന്ന ദി കിംഗ് സിനിമയിലെ ഡയലോഗാണ് ചേര്‍ത്തിരിക്കുന്നത്. ‘മേലിലൊരാണിന്റെയും മുഖത്തിന് നേരെ ഉയരില്ല നിന്റെ ഈ കയ്യ്’എന്ന ഡയലോഗും മ്യൂസിക്കും ചേര്‍ത്താണ് വീഡിയോ ഫേസ്ബുക്കില്‍ ഇട്ടിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും