സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രമുഖ ചിത്രക്കാരി ഷിറിന്‍ മോദി കൊല്ലപ്പെട്ട നിലയില്‍

വിമെന്‍ പോയിന്‍റ് ടീം

 പ്രമുഖ ചിത്രകാരി ഷിറിന്‍ മോദിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 68 വയസായിരുന്നു. മൂന്ന് പതിറ്റാണ്ടായി ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവന്ന ചിത്രകാരിയായിരുന്നു ഷിറിന്‍ മോദി.

സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന തോട്ട ജീവനക്കാരന്‍ വീണു പരിക്കേറ്റ് മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. അസം സ്വദേശിയായ പ്രഫുല്ലയെയാണ് മരിച്ചത്. ഷിറീന്‍ മോദി ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രഫുല്ല പ്രദേശത്തെ ആശുപത്രിയിലുമാണ് മരിച്ചത്.ഇരുവരും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് സമീപവാസികള്‍ പറഞ്ഞു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഷിറിന്‍ വടക്കന്‍ ഗോവയിലെ അര്‍പോറ ഗ്രാമത്തില്‍ ആര്‍ട്ട് സ്റ്റുഡിയോ നടത്തിവരുകയായിരുന്നു.കനമുള്ള ആയുധംകൊണ്ട് ഷിറിനെ മര്‍ദിച്ച ശേഷം വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പ്രഫുല്ലയ്ക്ക് നിലത്തുവീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ്  നിഗമനം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും