സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കശ്മീരിര്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സ്ത്രീ കൂട്ടായ്മ

വിമെന്‍ പോയിന്‍റ് ടീം

കശ്മീരിനെപ്പറ്റി തുറന്ന ചര്‍ച്ച സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമായെന്ന് സ്ത്രീ കൂട്ടായ്മ.കശ്മീരിലെ സ്ത്രീ അവസ്ഥ ചണച്ച ചെയ്യാന്‍ സ്ത്രീ കൂട്ടായ്മ സംഘടിപ്പിച്ച സംവാദത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്.
എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായും സംവാദത്തില്‍ അഭിപ്രായമ ഉയര്‍ന്നു.   കേസരി ഹാളില്‍  ചൊവ്വാഴ്ച വൈകിട്ട് കശ്മീരി ഗാനത്തോടെയാണ് പരിപാടി ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ അവസാന നിമിഷം ഗായിക ഭയന്ന് പിന്മാറി.രാജ്യത്ത് നിലനില്ക്കുന്ന അരക്ഷിതാവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് ഇതെന്ന് സംവാദത്തില്‍ പങ്കെടുത്ത എഴുത്തുകാരി  ജെ.ദേവിക പറഞ്ഞു.
ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍ ,ആര്‍. പാര്‍വതീ ദേവി,മേഴ്സി അലക്സാണ്ടര്‍,ഏലിയാമ്മ വിജയന്‍ ,ഗീതാ നസീര്‍ എന്നിവര്‍ സംസാരിച്ചു.ഷൈലജ പി.അന്പു ഗാനം ആലപിച്ചു.കശ്മീര്‍ സന്ദര്‍ശിച്ച ആനി രാജയുടെ റിപ്പോര്‍ട്ടും കൂട്ടായ്മ ചര്‍ച്ച ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും