74 വര്‍ഷം മുമ്പുണ്ടാക്കിയ നിയമാവലിയില്‍ തുടരാന്‍ യു.എന്‍ കല്ലില്‍ കൊത്തിവെച്ച നിയമങ്ങളാല്‍ സ്ഥാപിതമായ ഒരു സംഘടനയല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അത്യാവശ്യമാണെന്നും അഭിപ്രായപ്പെട്ട് യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റായ മരിയ ഫെര്‍ണാണ്ടാ എസ്പിനോസാ. എഴുപത്തിമൂന്നാം ജനറല്‍ അസംബ്ലിയുടെ സമാപനച്ചടങ്ങില്‍ തന്റെ വിരമിക്കല്‍ പ്രസംഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം തുറന്നുപറഞ്ഞത്. ‘യു.എന്നിന്റെ നിയമാവലികള്‍ കാലത്തിനനുസരിച്ച് മാറ്റേണ്ടതാണ്. യുഎന്നിന്റെ ഒരു പരിഷ്‌കരണനടപടിക്ക് ആ ദിവസം മാത്രമേ പ്രസക്തിയുള്ളൂ. കാരണം മാറുന്ന കാലത്തിനുസരിച്ച് അതും മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതാണ്.’- മരിയ പറഞ്ഞു. 74 വര്‍ഷം പഴക്കമുള്ള യു.എന്നിന്റെ നാലാമത്തെ വനിതാപ്രസിഡന്റാണ് മരിയ. ഇതിനൊപ്പം അടിയന്തരമായി പരിഗണിക്കേണ്ട പല പരാതികളും ഇതുവരെയും പരിഗണിക്കപ്പെട്ടില്ലെന്നും സംഘടനാതലത്തില്‍ മുമ്പ് നിര്‍ദ്ദേശിച്ചിരുന്ന പരിഷകാരനടപടികളൊന്നും ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.യു.എന്നിന്റെ ഏഴു പ്രധാനപ്പെട്ട മുന്‍ഗണനാ വിഷയങ്ങളിലും നല്ല പ്രവര്‍ത്തനം നടത്തിയെന്ന് അവകാശപ്പെട്ട മരിയ, പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള ആഗോളതല നടപടികള്‍, ഉന്നതസ്ഥാനങ്ങളിലെ സ്ത്രീ എന്നീ വിഷയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞു.