സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശൈശവ വിവാഹം വര്‍ദ്ധിക്കുന്നത് ഹിന്ദുക്കളില്‍

വിമെൻ പോയിന്റ് ടീം

ഹിന്ദുക്കളില്‍ ശൈശവ വിവാഹം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്.സെന്‍സസ് ഡാറ്റയെ വിശകലനം ചെയ്ത് ഇന്ത്യസ്‌പെന്‍ഡ് ആണ് ഈ കണക്ക് പുറത്തുവിട്ടത്.പത്ത് വയസ്സുപോലും എത്തുന്നതിന് മുമ്പേ വിവാഹിതതരായത് 12 മില്യണ്‍ കുട്ടികളെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.

പത്ത് വയസില്‍ താഴെ വിവാഹിതരാകുന്ന 12 മില്യണില്‍ 84 ശതമാനം കുട്ടികളും ഹിന്ദുമതത്തില്‍പെട്ടവരാണ്. 11 ശതമാനം പേര്‍ മുസ്ലിം മതത്തില്‍ നിന്നും.ബാലവിവാഹം എന്ന് കേള്‍ക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ എന്ന് മാത്രം കരുതേണ്ട. ആണ്‍കുട്ടികളുമുണ്ട്.ഹിന്ദുക്കളില്‍ 6.65 മില്യണ്‍ പെണ്‍കുട്ടികളും 3.56 മില്യണ്‍ ആണ്‍കുട്ടികളും പത്ത് വയസിന് മുന്നേ വിവാഹിതരാകുന്നു. മുസ്ലിങ്ങളില്‍ ഇത് 0. 88 മില്യണും 0.49 മില്യണുമാണ്.

ഗ്രാമ പ്രദേശങ്ങളില്‍ ഹിന്ദു പെണ്‍കുട്ടികളില്‍ ശൈശവ വിവാഹത്തിന് ഇരകളാകുന്ന 72 ശതമാനം പെണ്‍കുട്ടികളും ഗ്രാമപ്രദേശത്ത് നിന്നുള്ളവരാണ്. മുസ്ലിങ്ങളില്‍ ഇത് 58.5 ആണ്.
വൈകി വിവാഹം കഴിക്കുന്നവര്‍ ജൈനമതത്തില്‍പ്പെട്ടവരാണ് ഏറ്റവും വൈകി വിവാഹം കഴിക്കുന്നത്. ഇവരുടെ ശരാശരി വിവാഹപ്രായം 20.8 ആണ്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ശരാശരി വിവാഹപ്രായം 20.6 ആണ്.ഏറ്റവും കുറഞ്ഞ വിവാഹപ്രായം ഉള്ളത് ഹിന്ദുക്കളിലും മുസ്ലിങ്ങളിലുമാണ്. 16.7 ആണ് ഇരുവിഭാഗങ്ങളിലും ശരാശരി വിവാഹ പ്രായമായി കാണുന്നത്.

നഗരങ്ങളില്‍ മെച്ചം നഗരപ്രദേശങ്ങളിലുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് രണ്ട് വര്‍ഷം വൈകിയാണത്രെ വിവാഹിതരാകുന്നത്.
വിദ്യാഭ്യാസമോ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ വിവാഹം താരതമ്യേന വൈകിയാണ് എന്ന് പറയാം. 10 വയസിന് താഴെ വിവാഹിതരാകുന്നവരില്‍ 80 ശതമാനം പേരും വിദ്യാഭ്യാസം കിട്ടാത്ത പെണ്‍കുട്ടികളാണ്.18 വയസ്സും ആണ്‍കുട്ടികളില്‍ 21 വയസ്സുമാണ് ഇന്ത്യയിലെ വിവാഹപ്രായം. ശൈശവ വിവാഹത്തിന് ഇന്ത്യയില്‍ നിയമസാധുതയില്ല.മുസ്ലിങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് 15 വയസ് കഴിഞ്ഞാല്‍ വിവാഹമാകാം എന്ന് മുസ്ലിം വ്യക്തിനിയമം. വിവിധ ഹൈക്കോടതികള്‍ ഇതിന് അനുകൂല നിലപാടെടുത്തിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും