സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന് തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

വിമെന്‍ പോയിന്‍റ് ടീം

ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ നിയമനിര്‍മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലാണ് ശബരിമല ക്ഷേത്രം. ദേവസ്വംബോര്‍ഡ് ചട്ടങ്ങളിലാണ് ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാര്‍ഗരേഖയുള്ളത്.ശബരിമലയിലെ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും