സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡി.കെ ശിവകുമാറിനെ കുറിച്ച് ഒന്നും പറയാതെ സുമലത; സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി

വിമെന്‍ പോയിന്‍റ് ടീം

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ സിനിമാ നടിയും മാണ്ഡ്യ എം.പിയുമായ സുമലത പൊലീസില്‍ പരാതി നല്‍കി. അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ നിരന്തരം ഉണ്ടാവുന്നുവെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സുമലത പരാതി നല്‍കിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പു മുതലാണ് തനിക്ക് നേരെയുള്ള ആക്രമണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായതെന്ന് സുമലത മാധ്യമങ്ങളോട് പറഞ്ഞു. അഞ്ജാതരായവര്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ചിത്രങ്ങളും അപകീര്‍ത്തിപരമായ വാക്കുകളും കുറിച്ച് തനിക്കെതിരായി ഉപയോഗിക്കുകയാണെന്ന് സുമലത പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് സുമലത പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യ മണ്ഡലം കോണ്‍ഗ്രസ് ജനതാദള്‍ എസിന് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സുമലത സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. ബി.ജെ.പി പിന്തുണക്കുകയും ചെയ്തിരുന്നു.

മാണ്ഡ്യ മണ്ഡലത്തിലടക്കം ജനതാദള്‍ എസ് ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്. സുമലത സ്വതന്ത്രയായി മത്സരിച്ചപ്പോള്‍ പിന്തുണച്ച് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരടക്കം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പിയടക്കം ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതികരണം നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും