സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എല്ലാവരും ഒരുമിച്ചിരുന്ന് 35 മിനിറ്റ് മൊബൈല്‍ ഓഫാക്കാമോ കശ്മീരികള്‍ക്കുവേണ്ടി ഷെഹ്‌ല റാഷിദിന്റെ ചലഞ്ച്-?

വിമെന്‍ പോയിന്‍റ് ടീം

കശ്മീരികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ സമൂഹത്തെ ചലഞ്ച് ചെയ്ത് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദ്. ട്വിറ്ററിലൂടെയാണ് ഷെഹ്‌ലയുടെ ആഹ്വാനം.

‘കശ്മീരില്‍ ആശയവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയിട്ട് 35ാം ദിനമാണിന്ന്. ഇന്നൊരു ചാലഞ്ച് മുന്നോട്ടുവെക്കാന്‍ ഞാനാഗ്രഹിക്കുന്നു: എല്ലായിടത്തും ജനങ്ങള്‍ അനൗദ്യോഗികമായി ഒത്തുചേര്‍ന്ന് വെറും 35 മിനിറ്റ് മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത് മിണ്ടാതിരിക്കുക, കശ്മീരികളോട് ഐക്യപ്പെടാന്‍ ശ്രമിക്കുക.’

പ്രത്യേക പദവി എടുത്തുമാറ്റുന്നതിനു മുന്നോടിയായി ആഗസ്റ്റ് 5 നാണ് ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചത്. പിന്നീട് ലാന്റ് ഫോണുകള്‍ പലയിടത്തും പ്രവര്‍ത്തനക്ഷമമാക്കിയെങ്കിലും ഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഷെഹ്‌ലയുടെ ട്വീറ്റ്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചുകൊണ്ട് ട്വിറ്ററിലിട്ട പോസ്റ്റുകളുടെ പേരില്‍ ഷെഹ്‌ലയ്‌ക്കെതിരെ കഴിഞ്ഞദിവസം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാജ്യദ്രോഹം, മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഷെഹ്ലയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതുകൊണ്ടൊന്നും തന്നെ നിശബ്ദയാക്കാന്‍ കഴിയില്ലയെന്നായിരുന്നു ഇതിനോട് ഷെഹ്‌ല പ്രതികരിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും