സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വീല്‍ചെയറിലുള്ള യുവതിയെ എഴുന്നേല്‍പ്പിക്കാന്‍ശ്രമം: സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിളിനെതിരെ പരാതി

വിമെന്‍ പോയിന്‍റ് ടീം

ഭിന്നശേഷി അവകാശ പ്രവര്‍ത്തകയും യു.എസ് പൗരയും ഭിന്ന ശേഷിക്കാരിയുമായ വിരാലി മോദിയെ അപമാനിച്ച് സി.ഐ.എസ്.എഫ് വനിതാ കോണ്‍സ്റ്റബിള്‍. 13 വര്‍ഷമായി വീല്‍ ചെയറിലുള്ള വിരാലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വനിതാ കോണ്‍സ്റ്റബിള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞത്.

2006 ല്‍ വിരാലിക്ക് സ്പൈനല്‍കോഡിന് അപകടം പറ്റിയതിനെ തുടര്‍ന്ന് നടക്കാനോ നില്‍ക്കാനോ സാധിക്കാത്ത സാഹചര്യമാണ്. അരയ്ക്കു കീഴ്പോട്ട് തളര്‍ന്ന നിലയിലാണ്.

’13 വര്‍ഷമായി ഭിന്നശേഷിക്കാരിയാണ് ഞാന്‍. എനിക്ക് നടക്കാനോ എഴുന്നേറ്റു നില്‍ക്കാനോ സാധിക്കില്ല. ഞാന്‍  തിങ്കളാഴ്ച ഐ.ജി.ഐ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3 ല്‍ നിന്നും സ്പൈസ്ജെറ്റ് ഫ്ളൈറ്റില്‍ മുംബൈക്ക് പോവുകയായിരുന്നു. ‘ വിരാലി സെന്‍ട്രല്‍ ഇന്‍ടസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ (സി.ഐ.എസ.്എഫ്) കൊടുത്ത പരാതിയില്‍ പറഞ്ഞു.

വീല്‍ ചെയറിലാണെങ്കിലും അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നുണ്ട് എന്ന കാര്യം പാസ്‌പോര്‍ട്ടില്‍ പറയുന്നതിനാല്‍ കോണ്‍സ്റ്റബിള്‍ വിരാലിക്കെതിരെ ആരോപണമുന്നയിക്കുകയായിരുന്നു. വിരാലി അഭിനയിക്കുകയാണെന്നും നാടകം കളിക്കുകയുമാണെന്നുമാണ് കോണ്‍സ്റ്റബ്ള്‍ പറഞ്ഞത്.

കോണ്‍സ്റ്റബിളിന്റെ പേരുകിട്ടിയില്ലെന്നും തര്‍ക്കത്തിനിടയില്‍ കൃത്യമായി പേരുകാണാന്‍ സാധിച്ചില്ലെന്നും പരാതിയില്‍ വിരാലി വിശദീകരിച്ചു.
‘ശേഷം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എത്തി പരിശോധിച്ചശേഷം എന്നെ പോകാന്‍ അനുവദിക്കുകയായിരുന്നു.’ വിരാലി പറഞ്ഞു.

സിഐഎസ്എഫ് കോണ്‍സറ്റബിളിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വിരാലി വിശദമായി തന്നെ പരാതിയില്‍ എഴുതി. ‘ഇങ്ങനെയാണോ ഒരു ഭിന്നശേഷിയുള്ള വ്യക്തിയോട് സി.ഐ.എസ.്എഫ് ട്രെയിനിങ്ങില്‍ പഠിപ്പിക്കുന്നത്? അങ്ങനെയാണെങ്കില്‍ ഇത് സര്‍ക്കാരിനു തന്നെ നാണക്കേടാണ്. കുറച്ചുകൂടി മാന്യമായും ബഹുമാനത്തോടും കൂടി തന്നെ എന്നെ ബഹുമാനിക്കണമായിരുന്നു. ഈ പെരുമാറ്റം അങ്ങേയറ്റം മോശമാണ്. നിങ്ങള്‍ ഇതില്‍ വേണ്ടതു ചെയ്യുമെന്നു വിചാരിക്കുന്നു. അങ്ങനെ ആണെങ്കില്‍ ആര്‍ക്കും ഇതുപോലൊരു സാഹചര്യം നേരിടേണ്ടിവരികയില്ല’.

കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്നും ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ വിരാലിയോട് എഴുന്നേല്‍ക്കാന്‍ പറയുകയും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത വിരാലിയെ വനിതാ സേനാവിഭാഗത്തിലൊരാള്‍ തള്ളിയിടുകയും ചെയ്തു. ശേഷം അവരെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും