സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഫായെ ഡിസൂസ മിറര്‍ നൗ ചാനലില്‍ നിന്ന് രാജി വെച്ചു

വിമെന്‍ പോയിന്‍റ് ടീം

ദേശീയവാര്‍ത്താ ചാനലായ മിറര്‍ നൗവില്‍ നിന്ന് രാജിവെച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തക ഫായെ ഡിസൂസ. എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന രാജിവെച്ച ഫായെ ഡിസൂസയ്ക്ക് പകരം വിനയ് തിവാരിയെ ആണ് നിയമിച്ചിരിക്കുന്നത്. ടൈംസ് നെറ്റ്‌വര്‍ക്ക് ടെക്നിക്കല്‍ ഡിവിഷനിലെ തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മാജിക്ബ്രിക്സ് എന്നറിയപ്പെട്ട ചാനലാണ് 2017 ല്‍ മിറര്‍ എന്ന പേരി മാറ്റി അവതരിക്കപ്പെട്ടത്. ആ വര്‍ഷം തന്നെ ഫായെ ഡിസൂസയെ ചാനലിന്റെ തലപ്പത്തേക്ക് നിയമിക്കുകയുമായിരുന്നു.റെഡ് ഇങ്കിന്റെ ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ കരസ്ഥമാക്കിയ ഫായെ ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകയായിരുന്നു. ഇന്ത്യന്‍ ജനതയുടെ യഥാര്‍ത്ഥ ശബ്ദമായിരുന്ന ഫായെയെ തിരികെ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ നിരവധി പേര്‍ പ്രചരണമാരംഭിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും