സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മേലുള്ള ലിംഗാധിഷ്ഠിത അതിക്രമം തടയാന്‍ 'ബോധ്യം'

വിമെന്‍ പോയിന്‍റ് ടീം

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭ്യമുഖത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി ബോധ്യം എന്ന പേരിൽ  ചതുർ ദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും മേലുള്ള ലിംഗാധിഷ്ഠിത അതിക്രമം തടയാനുളള ബോധവത്കരണത്തിനായാണ് പരിശീലനം.
മന്ത്രി കെ.കെ.ശൈജ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. പോലീസ് സ്റ്റേഷനിൽ സ്ത്രീകൾക്ക് മാന്യമായ പെരുമാറ്റം ലഭിക്കണം.പോലീസിന് ജനകീയത ഉണ്ടാകണം.അതിനായി ലിംഗസമത്വം ഉറപ്പാക്കണം- മന്ത്രി പറഞ്ഞു.

ബിജു പ്രഭാകർ അധ്യക്ഷനായി. പരിശീലന മാന്വൽ ബിജു പ്രഭാകറിന് നൽകി മന്ത്രി നിവഹിച്ചു.എഡിജിപി ബി.സന്ധ്യ,ആസൂത്രണ ബോർഡ് അംഗം മൃദുൽ ഈപ്പന്‍,സംസ്ഥാന സർക്കാർ ജന്റർ അഡ്വവൈസർ ഡോ.ടി.കെ.ആനന്ദി, വനിതാ വികസന കോർപ്പറേഷന്‍ ഡയറക്ടർ ലക്ഷ്മി രഘുനാഥന്‍.കമലാ സദാനന്ദന്‍,അന്നമ്മാ പൌലോസ് എന്നിവർ പങ്കെടുത്തു.കോർപ്പറേഷന്‍ ചെയർപേഴ്ണ് കെ.എസ്.സലീഖ സ്വാഗതവും പോലീസ് ട്രെയിനിംഗ് കോളേജ് പ്രിസിപ്പാൽ എ.വി.ജയന്‍ നന്ദിയുംപറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും