സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എ ഐ എ ഡി എം കെ എന്‍ഡിഎയുടെ ഭാഗമായേക്കും

വിമെൻ പോയിന്റ് ടീം

ലോകസഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ ജയലളിതയുടെ എ ഐ എ ഡി എം കെയെ എന്‍ഡിഎയുടെ ഭാഗമാക്കാനുള്ള ശ്രമവുമായി ബിജെപി. ഈ മാസം അവസാനം ജയലളിത ദില്ലിയെത്തുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതാണ് എഐഎഡിഎംകെയെ മുന്നണിയെലടുക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്. ബിജെപിയുടെ ക്ഷണം ജയലളിത സ്വീകരിക്കുമെന്നും എന്നാല്‍ സര്‍ക്കാറിന് പുറത്ത് നിന്ന് പിന്തുണയ്ക്കാനായിരിക്കും ജയലളിതയുടെ തീരുമാനമെന്നും സൂചനയുണ്ട്.12 എംപിമാരാണ് രാജ്യസഭയില്‍ അണ്ണാഡിെംകെയ്ക്കുള്ളത്. പാര്‍ലമെന്‍റിന് അകത്തും പുറത്തും പല വിഷയങ്ങളിലും എന്‍ഡിഎയെ പിന്തുണയ്ക്കുന്ന നിലപാടാണ് ജയലളിത സ്വീകരിച്ചത്. എന്‍ഡിഎ നിലപാട് പല അവസരങ്ങളിലും സ്വീകരിക്കുന്ന എഐഎഡിഎംകെ തങ്ങള്‍ക്കൊപ്പം വന്നാല്‍ അത് ഏറ്റവും നല്ല തീരുമാനമായിരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തെലുങ്കുദേശം, സിവസേന, അകാലിദള്‍, ലോക്ജനശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎയിലെ പ്രധാന കക്ഷികള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും