സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ബലാത്സംഗം: പെണ്‍കുട്ടിയുടെ മൊഴിക്ക് വിശ്വാസ്യത ഉണ്ടെങ്കിലേ പ്രതിയെ ശിക്ഷിക്കാനാകൂ

വിമെന്‍ പോയിന്‍റ് ടീം

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം പൊട്ടിയിരുന്നതായി ഡോക്ടര്‍ തെളിവു തന്നാലും അതില്‍നിന്നും പ്രതിക്കെതിരായ കുറ്റകൃത്യം തെളിയുന്നതായി അനുമാനിക്കാന്‍ കഴിയില്ല. പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമായി വിചാരണ കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രം പ്രതിക്ക് ശിക്ഷയാകാം.

കേരള ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലത്തെ വിധിയിലാണ് ഈ നിഗമനങ്ങള്‍ ഉള്ളത്. ബലാത്സംഗകേസില്‍ തന്നെ ശിക്ഷിച്ച സെഷന്‍സ് കോടതി വിധിയാണ് ശശി എന്ന പ്രതി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. തെളിവുകള്‍ ഹൈക്കോടതി സൂക്ഷ്മമായി പരിശോധിച്ചു. പെണ്‍കുട്ടി കീഴ്ക്കോടതിയില്‍ നല്‍കിയ മൊഴിയും ഹൈക്കോടതി വിലയിരുത്തി. അതില്‍നിന്നും ബലാത്സംഗം നടന്നതായി കണ്ടെത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി ഡിവിഷന്‍സ് ബഞ്ച് പറഞ്ഞു.പോലീസ് കേസ് എടുത്തതിനെതുടര്‍ന്ന് പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ചു. പ്രതിയുടെ ലിംഗം പെണ്‍കുട്ടിയുടെ യോനിയില്‍ ഭാഗികമായി പ്രവേശിച്ചിട്ടുണ്ടെന്നാണ് ഡോക്ടറുടെ മൊഴി. പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം പൊട്ടിയിട്ടുണ്ട്. 

സ്പോര്‍ട്സ് കായിക രംഗത്തുള്ള പെണ്‍കുട്ടികളുടെ കന്യാചര്‍മ്മത്തിന് പൊട്ടലേല്‍ക്കാം. അല്ലെങ്കില്‍ നര്‍ത്തകര്‍ക്കും ശാരീരികമായി കഠിനാധ്വാനംചെയ്യുന്ന പെണ്‍കുട്ടികള്‍ക്കും ഈ അവസ്ഥ ഉണ്ടാകാം എന്ന് ഡോക്ടര്‍ വിദഗ്ധ അഭിപ്രായം നല്‍കിയിരുന്നു.

ബലാത്സംഗം നടന്നതിന് പ്രതിയുടെ ലിംഗം പെണ്‍കുട്ടിയുടെ യോനിയില്‍ പ്രവേശിച്ചതിനുള്ള വേണ്ടത്ര തെളിവുകള്‍ ഈ കേസില്‍ ഡോക്ടറുടെ മൊഴിയില്‍നിന്ന് ലഭിക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് ആണ്‍പോലീസാണ്. പ്രതി എന്തെല്ലാം വൃത്തികേടുകള്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ അതൊന്നും വെളിപ്പെടുത്തിയില്ലെന്ന് പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മൊഴി ഇത്തരം സാഹചര്യങ്ങളില്‍ കോടതികള്‍ക്ക് ആശ്രയിക്കാം എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. മൊഴി നല്‍കുമ്പോള്‍ പെണ്‍കുട്ടിയുടെ മുഖഭാവം, സംഭവത്തെക്കുറിച്ച് വിവരിക്കുന്ന രീതി തുടങ്ങിയവ കീഴ്ക്കോടതിക്ക് വിലയിരുത്താം.

കള്ളത്തെളിവല്ല പെണ്‍കുട്ടി നല്‍കുന്നതെന്ന് കോടതിക്ക് ബോധ്യമായിരിക്കണം. അങ്ങനെ നോക്കിയാല്‍ തെളിവുകള്‍ വിശ്വസനീയമായി കോടതിക്ക് ബോധ്യപ്പെട്ടാല്‍ ബലാത്സംഗം നടന്നതായി അനുമാനിക്കാം. 

ഡോക്ടറുടെ മൊഴി സ്വീകരിക്കാന്‍ കേസ് വിചാരണ ചെയ്യുന്ന ഡിവിഷന്‍സ് കോടതികള്‍ക്ക് ഒരു സാധ്യതയുമില്ലെന്നാണ് സുപ്രീം കോടതി വിധി. പെണ്‍കുട്ടി നല്‍കുന്ന മൊഴി വിശ്വസനീയമാണോ എന്നാണ് കോടതി പരിശോധിക്കേണ്ടത്.അങ്ങനെയാണെങ്കില്‍ ബലാത്സംഗം അനുമാനിക്കാമെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഇനി ഡോക്ടറുടെ തെളിവില്ലെങ്കില്‍ കൂടി അത് പ്രോസിക്യൂഷനെ  പ്രതികൂലമായി ബാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.  ഇരയായ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമായാല്‍ മതിയാകും. അതിന് കോടതി വേണ്ടത്ര വില കല്‍പിക്കണം. ഈ കേസില്‍ ബലാത്സംഗം നടന്നതായി പെണ്‍കുട്ടിയുടെ മൊഴിയില്‍നിന്ന് പോലും തെളിയുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രതിയുടെ ശിക്ഷ റദ്ദാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും