സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

'മാലിക്കി' ലൂടെ ജലജ തിരിച്ചെത്തുന്നു

വിമെന്‍ പോയിന്‍റ് ടീം

1970-80 കാലഘട്ടത്തില്‍ മലയാള സിനിമയിലെ മിന്നും താരം ജലജ വീണ്ടും സിനിമയില്‍ തിരിച്ചെത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്കിലൂടെയാണ് ജലജയുടെ തിരിച്ചുവരവ്.

1978 ല്‍ ജി അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് ജലജ സിനിമാ ലോകത്തെത്തുന്നത്. പിന്നീടങ്ങോട്ട് പത്തുവര്‍ഷക്കാലം മലയാള സിനിമയിലെ സജീവ സാനിധ്യമായിരുന്നു ജലജ.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത വേനല്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 1981 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും ജലജയെ തേടിയെത്തി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജലജ വിവാഹ ശേഷം സിനിമയില്‍ പൂര്‍ണമായും വിട്ടു നിന്നു.

ടേക്ക് ഓഫ് ടീം വിണ്ടും ഒന്നിക്കുന്ന മാലിക്കില്‍ ഫഹദ് ഫാസിലാണ് നായകന്‍. 25 കോടി മുതല്‍മുടക്കില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ സജയന്‍ ആണ് നായിക.

ഫഹദിനൊപ്പം ചിത്രത്തില്‍ ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ടേക്ക് ഓഫിലൂടെ ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമനാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത്. സാനു ജോണ്‍ വര്‍ഗീസ് ആണ് മാലിക്കിന്റെ ക്യാമറ. സുഷിന്‍ ശ്യാം സംഗീതം. അന്‍വര്‍ അലി ഗാനരചന നിര്‍വഹിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും