സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നേഴ്‌‌സുമാര്‍ക്ക് പ്രത്യേക മെട്രോയാത്ര

വിമെന്‍ പോയിന്‍റ് ടീം

നഗരത്തിലെ വിവിധ ആശുപത്രിയിൽ ജോലി ചെയ്യുന്ന നേഴ്‌സുമാരോട്‌ കുശലം പറഞ്ഞും സെൽഫിയെടുത്തും ആരോഗ്യമന്ത്രിയുടെ മെട്രോയാത്ര. നിപാ  ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ മുൻനിരയിൽ നിന്ന്‌ പ്രവർത്തിച്ച മന്ത്രി കെ കെ ശൈലജയെയും അതിനായി പ്രവർത്തിച്ച നേഴ്‌സുമാരെയും ആദരിക്കാനാണ്‌ കൊച്ചി മെട്രോയിൽ യാത്ര സംഘടിപ്പിച്ചത്‌.  എറണാകുളം ജനറൽ ആശുപത്രിയിലെയും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലെയും മുന്നൂറോളം നേഴ്‌സുമാർ തൈക്കൂടംമുതൽ മഹാരാജാസുവരെ മന്ത്രിക്കൊപ്പം യാത്ര ചെയ്‌തു.

തൈക്കൂടംവരെയുള്ള സർവീസിന്റെ ഉദ്‌ഘാടനം കഴിഞ്ഞതിന്‌ പിന്നാലെ 2.10ന്‌ തൈക്കൂടത്തുനിന്ന്‌ ആരംഭിച്ച്‌ മഹാരാജാസ്‌ ഗ്രൗണ്ട്‌ സ്‌റ്റേഷനിലേക്കായിരുന്നു യാത്ര. ഓരോ ബോഗിയിലും നടന്ന്‌ നേഴ്‌സുമാരോട്‌ കുശലാന്വേഷണം നടത്താനും അവർക്കൊപ്പം സെൽഫിയെടുക്കാനും മന്ത്രി സമയം കണ്ടെത്തി. സിനിമാ നടികളായ റിമ കല്ലിങ്കൽ, മുത്തുമണി, അദിതി രവി തുടങ്ങിയവരും യാത്രയിൽ പങ്കാളികളായി. മെട്രോ റയിൽ, ബസ്‌ യാത്രകൾക്ക്‌ ഉപയോഗിക്കാവുന്ന കൊച്ചി വൺ കാർഡിനുള്ള സൗജന്യ കൂപ്പണുകളും നേഴ്‌സുമാർക്ക്‌ കെഎംആർഎൽ നൽകി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും