സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജയിൽ സൂപ്രണ്ട്‌ സഫിയാബീവിയെ തേടി രാഷ്ട്രപതിയുടെ പുരസ്കാരം

വിമെന്‍ പോയിന്‍റ് ടീം

രാജ്യത്തെ വനിതകളുടെ ഏക തുറന്ന ജയിലായ പൂജപ്പുര വിമൺ ഓപ്പൺ പ്രിസണിലെ സൂപ്രണ്ട്‌ എസ്  സഫിയാബീവിയെ തേടി രാഷ്ട്രപതിയുടെ  പുരസ്കാരം എത്തിയത്  സ്വാതന്ത്ര്യദിനത്തിലാണ്. 
 
സ്വാതന്ത്ര്യത്തിന്റെ വിലയറിയുന്ന ജയിൽ പുള്ളികളെ  നേർവഴികാട്ടുന്ന അവരുടെ സൂപ്രണ്ടമ്മയെത്തേടി  രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡൽ എത്തിയതിൽ ആർക്കും അത്ഭുതമില്ല. നെടുമങ്ങാട് കല്ലിംഗൽ കുന്നിൽവീട്ടിൽ നിന്ന്‌ 23 വർഷം മുമ്പാണ്‌ വനിതാ ജയിൽ വാർഡനായി സർവീസിൽ പ്രവേശിച്ചത്‌. സാഹചര്യങ്ങൾ കൊണ്ട് കൽത്തുറുങ്കിലായ  സ്ത്രീകളെ  ഡ്രൈവിങ്‌, ടെയ്‌ലറിങ്‌, പാചകം എന്നിവ പരിശീലിപ്പിച്ച്‌ ഡിജിപിയുടെ അനുവാദത്തോടെ സർട്ടിഫിക്കറ്റുകൾ നൽകി. 
 
ജയിൽ മോചിതരായ നൂറുകണക്കിന് പേർക്ക്‌ തൊഴിൽ നേടാനും ലക്ഷ്യബോധത്തോടെ കുടുംബ ജീവിതം നയിക്കാനും ഇത്‌ ഇടയാക്കി.സർവീസിനിടയിൽ എൽഎൽബിയും 
എംഎസ്ഡബ്ല്യുയുവും (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്) പൂർത്തിയാക്കി. അഞ്ച് തവണ ഡിജിപിയുടെ ഗുഡ്സർവീസ് എൻട്രി ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്‌ വനിതാജയിലിലെ ഈ സൂപ്രണ്ടമ്മ. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും