സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജെ.എന്‍.യു അധികൃതര്‍ക്ക് സി.വി സമര്‍പ്പിക്കാന്‍ താല്‍പ്പര്യമില്ലെന്ന് റോമില ഥാപ്പര്‍

വിമെന്‍ പോയിന്‍റ് ടീം

ജെ.എൻ.യു അഡ്മിനു സിവി നൽകാൻ തയ്യാറല്ല എന്നും ജീവിതകാലത്തേക്കുള്ള പദവിയായാണു പ്രഫെസർ എമിറേറ്റ എന്ന പദവി നൽകപെട്ടിട്ടുള്ളതെന്നും പ്രശസ്ത ചരിത്രകാരിയും പദ്മഭൂഷൻ പുരസ്കാര ജേതാവും ഇടതുപക്ഷ സഹയാത്രികയും സൈദ്ധാകയുമായ റൊമിലാ ഥാപ്പർ. 

ഇന്ത്യ ടുഡെയോട് സംസാരിക്കുകയായിരുന്നു ഥാപർ. പ്രഫസർ എമിറേറ്റ്സ് എന്ന പദവി അലങ്കരിക്കുന്നതിനു മുൻപ് കാലങ്ങളായി ജെ.എൻ.യുവിലെ പ്രഫസറായി താപ്പർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റോമില ഥാപറുടെ പദവി വിലയിരുത്താൻ സി.വി നൽകണമെന്നു ജെ.എൻ.യു അധികൃതർ ആവശ്യപ്പെട്ടത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത് സംഘപരിവാർ വിരുദ്ധയും പോരാളിയുമായ റോമിലാ ഥാപറുടെ നിലപാടുകൾ കാരണം അവരെ അവഹേളിക്കാൻ വേണ്ടിയാണെന്നും അക്കാദമിക് രംഗത്തേക്കുള്ള ഹിന്ദുത്വ പിടിമുറുക്കലാണെന്നും വിമർശനമുയർന്നിട്ടുണ്ട്.

ഈ വിവാദങ്ങൾക്കിടയിലാണു സി‌വി നൽകാൻ തയാറല്ല എന്നു ഥാപർ വ്യക്തമാക്കിയിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും