അനാചാരങ്ങള്‍ക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നേപ്പാളി പെണ്‍കുട്ടികള്‍. ആര്‍ത്തവ ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ വിലക്കുള്ള വസ്തുക്കളുടെ ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിച്ചാണ് നേപ്പാളി പെണ്‍കുട്ടികള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കാഠ്മണ്ഡുവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള സിന്ധുലി ഗ്രാമത്തിലെ പെണ്‍കുട്ടികളാണ് അനാചാരങ്ങള്‍ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധം നടത്തുന്നത്. വാട്ടര്‍ എയ്ഡ് എന്ന സന്നദ്ധ സംഘടനയാണ് ആര്‍ത്തവ വിലക്കിനെതിരെ പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കുന്നത്. വീട്ടിലെ കണ്ണാടി, സ്ത്രീകള്‍ പതിവായി കുളിക്കുന്ന തടാകം, സൂര്യോദയം, കുഞ്ഞിന് ഭക്ഷണം നല്‍കുന്ന അമ്മ, എന്നിവയുടെ ചിത്രങ്ങളാണ് പെണ്‍കുട്ടികള്‍ പകര്‍ത്തിയത്. ആര്‍ത്തവ കാലത്ത് ചോറ്, ഉപ്പ്, ഉണക്കിയ പഴങ്ങള്‍ എന്നിവ മാത്രമാണ് കവിക്കാന്‍ കൊടുക്കുക. ഛൗപദി എന്ന പേരിലാണ് ഈ അനാചാരം അറിയപ്പെടുന്നത്. 2005 ല്‍ സുപ്രീം കോടതി ഛൗപദി നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് തുടരുകയാണ്. അനാചാരങ്ങളേക്കാളുപരി ആര്‍ത്തവ കാലത്തെ ശുചിത്വമില്ലായ്മ പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് വാട്ടര്‍ എയ്ഡ് പ്രവര്‍ത്തകയായ ബാര്‍ബറ ഫ്രോസ്റ്റ് പറഞ്ഞു. ആര്‍ത്തവ കാലത്ത് പെണ്‍കുട്ടികളെ അശുദ്ധിയുള്ളവരും കളങ്കപ്പെട്ടവരുമായാണ് നേപ്പാളുകാര്‍ കരുതുന്നത്. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്ന് മാറി താമസിക്കണമെന്ന അലിഖിത നിയമമുണ്ട്. ഛൗപദി എന്ന് പേരിലാണ് ഈ ആചാരം അറിയപ്പെടുന്നത്.ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പാലും പാലുത്പന്നങ്ങളും പച്ചക്കറികളും സ്പര്‍ശിക്കുന്നത് വഴി സ്ത്രീകളിലെ ദോഷങ്ങള്‍ ഈ വസ്തുക്കളില്‍ കൂടി കടന്നു ചെല്ലുമാണ് നേപ്പാളുകാരുടെ വിശ്വാസം.ആര്‍ത്തവ സമയത്ത് സൂര്യനെ നോക്കുന്നതിനും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിനും വിലക്കുണ്ട്. കിഴക്കന്‍ നേപ്പാളിലെ ഹിന്ദു കുടുംബങ്ങളാണ് ഈ ആചാരം ഇപ്പോഴും നടപ്പാക്കുന്നത്.