സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

താഹാ ഇബ്രാഹിമിനെയും കൊച്ചിയെയും വിട്ടു പിരിഞ്ഞ് ജൂത മുത്തശ്ശി

വിമെന്‍ പോയിന്‍റ് ടീം

കേരളത്തില്‍ ജിവിച്ചിരിക്കുന്ന ജൂതരില്‍ പ്രായം കൂടിയ ആളായിരുന്നു സാറാ കോഹന്‍. കൊച്ചിയുടെ ജൂത മുത്തശ്ശി. ഇന്ന് ഉച്ചയ്ക്ക് സാറാ കോഹന്‍ ലോകത്തോട് വിടപറഞ്ഞു. രണ്ട് ദിവസം മുമ്പ് വീണു പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഞായറാഴ്ച മട്ടാഞ്ചേരി ജൂത ടൗണില്‍ നടക്കും.

96 വയസ്സായിരുന്നു സാറാ കോഹന് പ്രായം. മട്ടാഞ്ചേരി ജൂതതെരുവില്‍ സാറാസ് ഹാന്‍ഡ് എംബ്രോയ്ഡറി ഷോപ്പ് നടത്തുകയായിരുന്നു. ജൂത തലപ്പാവുകളും ഹലാ കവറുകളും സാറാ സാറാ കോഹന്‍ സ്വന്തമായി ഉണ്ടാക്കി. വീടിനോട് ചേര്‍ന്നു തന്നെയായിരുന്നു ഷോപ്പും.

ചെറുപ്പത്തിലേ അമ്മ മരിച്ച സാറയെ വളര്‍ത്തിയത് മുത്തശ്ശിയാണ്. മുത്തശ്ശിയുടെ കൂട്ടുകാരി റമാച്ചി സാറയെ തുന്നല്‍ പഠിപ്പിച്ചു. വിവാഹശേഷമാണ് സാറാ കൊച്ചിയിലെത്തിയത്. ഇന്‍കംടാക്‌സ് ഓഫീസറായിരുന്ന ജേക്കബ്ബ് കോഹന്റെ ഭാര്യയായി മട്ടാഞ്ചേരിയില്‍ വന്ന സാറാ ഹാന്‍ഡ് എംബ്രോയിഡറി സ്ഥാപിച്ചു. ജൂത സിനഗോഗിലേക്കുള്ള കര്‍ട്ടനുകളും പ്രാര്‍ത്ഥന വസ്ത്രങ്ങളും വിവാഹ വസ്ത്രങ്ങളും തൊപ്പികളുമാണ് നിര്‍മ്മിച്ചിരുന്നത്.

ജേക്കബ്ബ് കോഹനുമായും സാറാ കോഹനുമായും വളരെ അടുപ്പം പുലര്‍ത്തിയിരുന്ന മട്ടാഞ്ചേരി സ്വദേശിയുണ്ടായിരുന്നു. വിദേശികള്‍ക്ക് പോസ്റ്റ കാര്‍ഡുകള്‍ വില്‍ക്കുകയായിരുന്നു താഹയുടെ ജോലി. ജേക്കബ്ബ് കോഹന്റെ മരണശേഷം സാറാ കോഹനെ അമ്മയെ പോലെ താഹാ ഇബ്രാഹിം പരിപാലിച്ചു. ഇവരുടെ സ്‌നേഹത്തെ കുറിച്ച് ഡോക്യൂമെന്ററികള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

ഈ ഡോക്യൂമെന്റികളില്‍ പകര്‍ത്തിവെച്ചിട്ടുണ്ട് ഇരുവരും തമ്മിലുള്ള സ്‌നേഹത്തെ. ഇന്ന് താഹാ ഇബ്രാഹിമിനെയും കൊച്ചിയെയും വിട്ടു പിരിഞ്ഞ് ജൂത മുത്തശ്ശി യാത്രയായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും