സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തീവ്രവാദ ഭീഷണി: തൃശൂര്‍ സ്വദേശിയുടെ കൂടെവന്ന സ്ത്രീ കസ്റ്റഡിയില്‍

വിമെന്‍ പോയിന്‍റ് ടീം

തെക്കേ ഇന്ത്യയില്‍ തീവ്രവാദ ഭീഷണിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തൃശൂര്‍ സ്വദേശിയുടെ കൂടെവന്ന സ്ത്രീയെയാണ് കസ്റ്റഡിയില്‍ എടുത്തത്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഒരു വ്യക്തിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് വിദേശത്തേക്ക് പോകുകയും അവിടെ ബിസിനസ് നടത്തുകയും ആ ബിസിനസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്ക് കുടുംബവുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഇയാള്‍ക്ക് ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുണ്ടായിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ഉള്‍പ്പെടെ രഹസ്യാന്വേഷണ ഏജന്‍സി സംസ്ഥാന പൊലീസിന് വിവരം കൈമാറിയിരുന്നു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഇയാള്‍ കേരളത്തില്‍ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു. ഇയാള്‍ക്കൊപ്പം ഒരു സ്ത്രീ കൂടിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സ്ത്രീയെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഈ സ്ത്രീയ്ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ഏതുപൊലീസാണ് കസ്റ്റഡിയിലെടുത്തത്, എവിടെയാണ് ചോദ്യം ചെയ്യുന്നതെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, തീവ്രവാദ ബന്ധം സംശയിക്കുന്ന തൃശൂര്‍ സ്വദേശി എവിടെയാണെന്നതു സംബന്ധിച്ച് പൊലീസിനു ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡുകള്‍ പരിശോധന തുടരുകയാണ്. എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 2000 പൊലീസുകാരെ കോയമ്പത്തൂരില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും