സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സൈന്യത്തിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി ഷെഹ്‌ല റാഷിദ്

വിമെന്‍ പോയിന്‍റ് ടീം

സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹ്‌ല റാഷിദ്.

കശ്മീരിലെ സ്ഥിതി സംബന്ധിച്ച് അവിടെയുള്ളവരുമായി വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സൈന്യം തയ്യാറാവുകയാണെങ്കില്‍ സൈന്യവുമായി ബന്ധപ്പെട്ട് താന്‍ സൂചിപ്പിച്ച സംഭവത്തിന്റെ വിശദാംശങ്ങള്‍ നല്‍കാമെന്നുമാണ് ദ വയറിനോട് ഷെഹ്‌ല പറഞ്ഞത്.

‘ഇന്ത്യന്‍ സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്തട്ടെ. അവര്‍ക്ക് വിശദാംശങ്ങള്‍ നല്‍കാന്‍ എനിക്കു സന്തോഷമേയുള്ളൂ. ഞാനെഴുതിയത് വളരെ നിഷ്പക്ഷമായാണ്. ഭരണകൂടത്തിന്റെ പോസിറ്റീവായ പ്രവര്‍ത്തനങ്ങളും ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് കാര്യങ്ങള്‍ എഴുതിയത്.’ അവര്‍ വ്യക്തമാക്കി.

‘ഫോണ്‍, പത്രം, ഇന്റര്‍നെറ്റ് സേവനങ്ങളുടെ അഭാവത്തില്‍ കശ്മീരില്‍ വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നത്. അത് ലോകത്തിന് കാണാന്‍ കഴിയില്ല. 4000 മുതല്‍ 6000 വരെ ആളുകള്‍ അറസ്റ്റിലായതായി എ.എഫ്.പി റിപ്പോര്‍ട്ടുണ്ട്. ജനങ്ങളെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് മര്‍ദ്ദിച്ചുകൊണ്ട് അറസ്റ്റു ചെയ്യുകയാണ്. ലോകത്തില്‍ നിന്നും സര്‍ക്കാറിന് മറ്റൊന്നും ഒളിപ്പിച്ചുവെക്കാനില്ലെങ്കില്‍ എന്തിനാണ് ആശയവിനിമയത്തിന് നിരോധനം?’ എന്നും അവര്‍ ചോദിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും