സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ക്ഷേത്രത്തില്‍ പ്രവേശിക്കും മുമ്പ് മതം തെളിയിക്കേണ്ടി വരുന്നതിനേക്കാള്‍ ഭേദം മരിക്കുന്നത് : മമത

വിമെന്‍ പോയിന്‍റ് ടീം

ക്ഷേത്രത്തില്‍ പ്രവേശിക്കും മുമ്പ് മതം തെളിയിക്കേണ്ടി വരുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.

കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ബി.ജെ.പി സര്‍ക്കാരിനെതിരെ മമത രംഗത്തെത്തിയത്. മുന്‍കാല സര്‍ക്കാറുകളെക്കാള്‍ കൂടുതല്‍ ദുര്‍ഗാ പൂജ നടത്തിയത് തൃണമൂല്‍ സര്‍ക്കാരാണെന്നും മമത പറഞ്ഞു.

‘എനിക്ക് ആരുടെയെങ്കിലും മുന്നില്‍ ഞാന്‍ ഹിന്ദു ആണെന്ന് തെളിയിക്കേണ്ട ബാധ്യതയില്ല. ഹിന്ദു ക്ഷേത്രത്തില്‍ കയറുന്നതിന് തന്റെ മത സ്വത്വം തെളിയിക്കണമെന്ന അവസ്ഥയെക്കാള്‍ നല്ലത് മരിക്കുന്നതാണ്. കുറ്റപ്പെടുത്തുന്നവരെക്കാള്‍ കൂടുതല്‍ സംസ്‌കൃത ശ്ലോകങ്ങള്‍ എനിക്കറിയാം. ഞാന്‍ ഒരു ഹിന്ദുവാണ്. അതേസമയം എനിക്ക് മറ്റ് വിശ്വാസങ്ങളെ ബഹുമാനവുമാണ്,’- മമത പറഞ്ഞു.മതാടിസ്ഥാനത്തില്‍ ജനത്തെ ഭിന്നിപ്പിക്കുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ല. തൃണമൂല്‍ സര്‍ക്കാറിനെ ദ്രോഹിക്കുന്ന നടപടി ബി.ജെ.പി തുടരുകയാണെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

നേരത്തെ ദുര്‍ഗാ പൂജാ കമ്മിറ്റികള്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിനെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തുകയും ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും