സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വിദ്യാര്‍ത്ഥി സമര നേതാവ് ഗ്രെറ്റ തൻബെർഗ് യു.എൻ ഉച്ചകോടിക്ക്

വിമെന്‍ പോയിന്‍റ് ടീം

യു.എസിലെയും ചിലിയിലെയും യു.എൻ കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാൻ പോവുകയാണ് 16 കാരിയായ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ്. അതിവേഗ റേസിംഗ് നൌകയിലാണ് അറ്റ്ലാന്റിക് കടന്ന് അവള്‍ പോവുക.

‘നല്ല വാര്‍ത്ത…! ഞാൻ ന്യൂയോർക്കിലെ യു.എൻ ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ (സാന്റിയാഗോയിലെ COP25) പങ്കെടുക്കാന്‍ പോവുകയാണ്… റേസിംഗ് ബോട്ടായ മാലിസിയ II -ൽ യാത്ര ചെയ്യാന്‍ സൌകര്യം വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് മധ്യത്തോടെ ഞങ്ങൾ യുകെയിൽ നിന്നും ന്യൂയോർക്കിലേക്ക് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യാത്രതിരിക്കും’- ഗ്രെറ്റ ട്വീറ്റ് ചെയ്തു.

സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്തിരിക്കുകയാണ്. ‘നമ്മുടെ ഭാവി തീരുമാനിക്കപ്പെടുന്നത്’ അവിടെയാണ് എന്നാണ് അവള്‍ പറയുന്നത്. എന്നാൽ താൻ എങ്ങനെ അവിടെയെത്തിച്ചേരുമെന്ന് അറിയില്ലെന്നും അവള്‍ പറയുന്നു.

‘അറ്റ്ലാന്റിക് സമുദ്രത്തിന്റെ മറുവശത്താണ് ന്യൂയോര്‍ക്ക്. ട്രെയിനിലൊന്നും പോകാന്‍ കഴിയില്ല. കാലാവസ്ഥാ മാറ്റത്തിന് ആക്കംകൂട്ടുന്ന വിമാനത്തില്‍ ഞാന്‍ പോവുകയുമില്ല. അത് വലിയൊരു വെല്ലുവിളിയാകും’- ഗ്രെറ്റ പറഞ്ഞു.

കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരത്തിന്‍റെ (School strike for climate) നേതാവാണ്‌ ഗ്രെറ്റ തൻബെർഗ്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് ‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം’.

2018-ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായി. ഇതിനെതിരെ പ്രതികരിക്കാനായി തൻബെർഗ് തെരഞ്ഞെടുത്ത വഴി സ്കൂളിൽ പോകാതെ പ്രതിഷേധിക്കുക എന്നതായിരുന്നു. സ്വീഡിഷ് പാർലമെന്റിനു മുന്നിൽ ‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്കൂൾ സമരം’ എന്നെഴുതിയ ബോർഡും പിടിച്ചു നിന്ന് തൻബെർഗ് സമരം ചെയ്തു.

പാരിസ് ഉടമ്പടി പ്രകാരം തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റാൻ സര്‍ക്കാർ തയ്യാറാകണമെന്നായിരുന്നു തന്‍ബെർഗിന്റെ പ്രധാന ആവശ്യം. പാരിസ് ഉടമ്പടിയനുസരിച്ച് കാർബൺ ബഹിർഗമനം കുറച്ചു കൊണ്ടുവരാൻ സ്വീഡൻ തയ്യാറാകുന്നില്ല എന്നായിരുന്നു തൻബെർഗിന്റെ ആരോപണം. എല്ലാ വെള്ളിയാഴ്ചയും താൻ സ്കൂൾ ഉപേക്ഷിച്ച് സ്വീഡിഷ് പാർലമെന്റിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് അവൾ പ്രഖ്യാപിച്ചു. ‘വെള്ളിയാഴ്ചകൾ വരുംകാലത്തിന്’ (FridaysForFuture) എന്ന മുദ്രാവാക്യവും തൻബെർഗ് രൂപപ്പെടുത്തിയെടുത്തു. ലോകമെമ്പാടും ഈ സമരം ശ്രദ്ധ നേടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും