സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം ലഭിച്ചു

വിമെൻ പോയിന്റ് ടീം

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം ലഭിച്ചു. കുന്നത്തുനാട് താലൂക്കില്‍ ഓഫീസ് അസിസ്റ്റന്റ് ആയാണ് ദീപക്ക് നിയമനം ലഭിച്ചിരിക്കുന്നത്. നിയമനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യ കാബിനറ്റ് യോഗത്തില്‍ ദീപക്ക് എത്രയും പെട്ടെന്ന് ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന ജിഷയുടെ വീടിന്റെ പണി 45 ദിവസത്തിനകം പൂര്‍ത്തീകരിക്കാനും ജിഷയുടെ അമ്മ രാജേശ്വരിക്ക് 5000 രൂപ വീതം മാസം പെന്‍ഷന്‍ നല്‍കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദീപക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘമാണ് ജിഷയുടെ കൊലപാതകം അന്വേഷിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും