സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ചൈന: സ്ത്രീ വിമോചകരുടെ മോചനം നീളുന്നു

വിമന്‍പോയിന്റ് ടീം

ചൈനയില്‍ തടവിലായ അഞ്ച് യുവസ്ത്രീവിമോചന പ്രവര്‍ത്തകരുടെ മോചന സാധ്യത മങ്ങുന്നു. ലീ ടിംഗ് ടിംഗ് , സെംഗ് ചുരാന്‍, വീ ടിംഗ് ടിംഗ് ,വാംഗ് മര്‍, വൂ റോംഗ് റോംഗ്, എന്നിവരെ ആണ് ലോക വനിതാദിനമായ മാര്‍ച്ച്‌ 8 ന്റെ തലേ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനത്തിനെതിരെയും തുല്യനീതിക്ക് വേണ്ടിയും തെരുവിലിറങ്ങി സമരം ചെയ്യുന്നവരാണീ അഞ്ചു പേരും. ഇവരുടെ വ്യത്യസ്തമായ സമരരീതി പാശ്ചാത്യമാധ്യമങ്ങളുടെ ഉള്‍പ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗാര്‍ഹിക പീഡനത്തിനെതിരെ രക്തം പുരണ്ട വിവാഹവസ്ത്രം അണിഞ്ഞു കൊണ്ടാണിവര്‍ പ്രചരണം നടത്തിയത്. സ്ത്രീകള്‍ക്ക് ആവശ്യത്തിനു പൊതു ശൌചാലയങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള കുളിമുറികളില്‍ ഇവര്‍ കടന്നു കയറി പ്രതിഷേധിച്ചു. പൊതു ഗതാഗതം സ്ത്രീ സൌഹാര്‍ദപരം ആക്കുക എന്നതും ഇവര്‍ ഏറ്റെടുത്ത ഒരു പ്രധാന വിഷയം ആയിരുന്നു. 

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തെ തെരുവിലേക്ക് കൊണ്ടുവന്നതാണ് ചൈനീസ്‌ അധികൃതരെ ചൊടിപ്പിച്ചത്. തടവിലായ സ്ത്രീ വിമോച്ചകര്‍ക്ക് വേണ്ടി അന്തര്‍ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട് . മുപ്പതു വയസ്സില്‍ താഴെ പ്രായം ഉള്ളവരാണിവരില്‍  മൂന്നു പേര്‍. രണ്ടു പേരുടെ പ്രായം 35ള്‍ താഴെയും. ഇതുവരെ ചൈനയില്‍ നടന്നുവന്ന സ്ത്രീവിമോചനപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തമായ പ്രവര്‍ത്തന ശൈലി ആണ് യുവതലമുറ സ്ത്രീവാദികള്‍ക്കുള്ളത്. സോഷ്യല്‍ മീഡിയ വിദഗ്ധമായി ഉപയോഗിച്ച് കൊണ്ട് വിദേശസംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ഇവര്‍ നേടിയെടുത്തിട്ടുണ്ട് . ചൈനീസ്‌ അധികൃതര്‍ ഭയക്കുന്നതും ഈ തന്ത്രത്തെയാകാം . 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും