സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തേവര സേക്രഡ‌് ഹാർട്ട‌് കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കോളേജ‌് യൂണിയൻ അധ്യക്ഷ

വിമെന്‍ പോയിന്‍റ് ടീം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ‌്എഫ‌്ഐ ഉജ്വല വിജയം കൈവരിച്ചതിനു പിന്നാലെ മറ്റൊരു ചരിത്രത്തിനുകൂടി സാക്ഷിയാകുകയാണ് തേവര സേക്രഡ‌് ഹാർട്ട‌് കോളേജ‌്. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ‌് ഒരു വനിത കോളേജ‌് യൂണിയൻ അധ്യക്ഷ സ്ഥാനത്തെത്തുന്നത‌്. ചെയർപേഴ‌്സണായി തെരഞ്ഞെടുക്കപ്പെട്ട വൈഖരി വി പുരുഷനാണ് ഇനി എസ്എച്ചിലെ വിദ്യാർഥി യൂണിയനെ നയിക്കാൻ പോകുന്നത്. എസ്എച്ചിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുകൂടിയായ വൈഖരി മൂന്നാംവർഷ സുവോളജി വിദ്യാർഥിനിയാണ്. കളമശ്ശേരി ഏലൂർ ആണ് സ്വദേശം.

സംസ്ഥാനത്ത‌് ഈ വർഷം ആദ്യം നടന്ന കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്വയംഭരണ കോളേജായ എസ്എച്ചിൽ എസ‌്എഫ‌്ഐ മിന്നും വിജയമാണ് സ്വന്തമാക്കിയത‌്. കെഎസ‌്‌യുവിന‌് ശക്തമായ ആധിപത്യമുള്ള കോളേജാണിത‌്. മത്സരം നടന്ന 13 സീറ്റിൽ 11 എണ്ണം നേടിയാണ‌് എസ്എഫ്ഐ ചരിത്രനേട്ടം സ്വന്തമാക്കിയത‌്. കഴിഞ്ഞ വർഷം ‌കെഎസ‌്‌യു 13 സീറ്റിൽ വിജയിച്ചിരുന്നു.

വൈഖരിയെക്കൂടാതെ ജനറൽ സെക്രട്ടറിയായി പി സീതാരാമൻ, ഗായത്രി നായർ (വൈസ‌് ചെയർപേഴ‌്സൺ), ഹൃത്വിക‌് മനോജ‌് (മാഗസിൻ എഡിറ്റർ)‌, അലക്സ് വർഗ‌ീസ‌് (ആർട്സ് ക്ലബ് സെക്രട്ടറി)‌, എസ‌് മനു, സമീർ മുഹമ്മദ‌് (യുയുസി)‌, മേഘ രവീന്ദ്രൻ, അലീഷ എം സാബു (വനിതാ പ്രതിനിധി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും