സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ 25 ഡോളര്‍ പിഴ

വിമെൻ പോയിന്റ് ടീം

സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടം തിരിയുന്ന ഐഎസ് പണം കണ്ടെത്താന്‍ പുതിയ വഴികള്‍ തേടുന്നു. ലൈംഗികാടിമകളെ സോഷ്യല്‍ മീഡിയയിലൂടെ വില്‍പ്പന ചരക്കാക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ചില കാര്യങ്ങള്‍ക്ക് പിഴയീടാക്കാനാണ് ഐഎസിന്‍റെ തീരുമാനം. സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ 25 ഡോളര്‍ പിഴയും പുരുഷന്മാര്‍ താടി വടിച്ചാല്‍ 100 ഡോളര്‍ പിഴയും ഈടാക്കും. ഇത് കൂടാതെ നിരവധി നികുതികളും ഭീകരര്‍ പ്രദേശവാസികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐഎസിന് സ്വാധീനമുള്ള കാലിഫേറ്റിലാണ് ശിക്ഷാവിധികള്‍ നടപ്പാക്കുന്നത്.

താടിവടിയ്ക്കുന്നതും ഇറുകിയ വസ്ത്രം ധരിക്കുന്നതിനും പുറമെ മറ്റു പല കാര്യങ്ങള്‍ക്കും ഭീകരര്‍ പിഴയീടാക്കുന്നുണ്ട്. പുരുഷന്മാര്‍ നീളമേറിയ പരമ്പരാഗത വസ്ത്രം (ഇസര്‍) ധരിച്ചില്ലെങ്കില്‍ അഞ്ച് ഡോളറും സ്ത്രീകള്‍ കണ്ണുകള്‍ മറയ്ക്കാതിരിക്കുന്നതിന് ഒരു ഡോളറുമാണ് പിഴ. കൂടാതെ കൈയുറകള്‍ ധരിക്കാത്ത സ്ത്രീകള്‍ 30 ഡോളര്‍ പിഴ നല്‍കേണ്ടതായി വരും. പുരുഷന്മാര്‍ സിഗരറ്റ് കൈവശം വെച്ചാല്‍ 46 ഡോളറും സ്ത്രീകള്‍ കൈവശം വെച്ചാല്‍ 23 ഡോളറും പിഴയൊടുക്കണം.

നിയന്ത്രണത്തിലുണ്ടായിരുന്ന പല സ്ഥലങ്ങളും കൈവിട്ടു പോയതാണ് ഐഎസിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. കൂടാതെ എണ്ണ വിലയിലുണ്ടായ ഇടിവും തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് പണം കണ്ടെത്താന്‍ ഐഎസ് പല മാര്‍ഗങ്ങളും പരീക്ഷിച്ചു വരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും