യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പുതിയ ലൈംഗികാരോപണം. അമേരിക്കൻ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് ട്രംപിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങൾ പങ്കുവച്ചത്. ഫാഷൻ സ്റ്റോറിന്റെ ഡ്രസ്സിങ്ങ് റൂമിൽ വച്ച് ട്രംപ് മോശമായി പെരുമാറിയെന്നാണ് ന്യൂയോർക്ക് മാഗസിന്റെ കവർ സ്റ്റോറിയിൽ അവർ വെളിപ്പെടുത്തുന്നത്. ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ് ജീന്‍ കരോള്‍ ഇപ്പോൾ തുറന്ന് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ സമാനമായ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. 1995-96 വർഷങ്ങളിലാണ് സംഭവം. അന്ന് താൻ താന്‍ എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായിരുന്നു. ട്രംപ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനും. ഒരിക്കൽ ഷോപ്പിങ് മാളിലെ ഡ്രെസ്സിങ് റൂമിനുള്ളില്‍ തന്റെ പിന്നാലെ കയറിയ ട്രംപ് കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് കരോള്‍ പറയുന്നു. മുന്നു മിനിറ്റോൾ അതിക്രമം തുടരുന്നു. തന്റെ കൈകൾ ബലം പ്രയോഗിച്ച് പിടിച്ചു വയ്ക്കുയും ചുമരിൽ ചാർത്തിവച്ച് ശരീരഭാഗങ്ങളിൽ സ്പർശിക്കുകയുമായിരുന്നെന്നും ജീൻ ആരോപിക്കുന്നു. എന്നാൽ ഭയത്താല്‍ പോലീസില്‍ പരാതിപ്പെട്ടില്ലെന്നും കരോള്‍ വ്യക്തമാക്കുന്നു. ജിവിതത്തിൽ താൻ പുരുഷൻമാരിൽ നിന്നും നേരിട്ട മോശം അനുഭവങ്ങളുടെ പട്ടികയിയിൽ യുഎസ് പ്രസിഡന്റെ ഡൊണള്‍ഡ് ട്രംപും ഉണ്ടെന്നായിരുന്നു അവരുടെ വാക്കുകൾ. അതേസമയം, പുതിയ ആരോപണവും ട്രംപ് നിഷേധിച്ചു. ആക്ഷേപം ഉന്നയിച്ച കരോളിനെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോപണം വന്നതിന് പിന്നാലെ പുറത്തിറക്കിയ ദീർഘമായ പ്രസ്താവനയിലായിരുന്നു ട്രംപ് നിഷേധിച്ച് രംഗത്തെത്തിയത്.