സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കേരളത്തില്‍ ആദ്യമായി ഐടി സംരംഭത്തിനൊരുങ്ങി ട്രാന്‍സ് യുവതികള്‍

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ് യുവതികള്‍ ഐടി സംരംഭത്തിനൊരുങ്ങുന്നു. ട്രാന്‍സ് യുവതികളായ തീര്‍ത്ഥ സാര്‍വികയും, താഹിറ അയീസുമാണ് പുതിയ പാത വെട്ടിത്തുറക്കാനൊരുങ്ങുന്നത്.

കൂടുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തൊഴില്‍ നല്‍കുക എന്നതാണ് മലയാളികളായ ഇവരുടെ പ്രാഥമിക ലക്ഷ്യം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമുള്ളവരാണ് രണ്ടുപേരും. മലേഷ്യയില്‍ നിന്നുമാണ് താഹിറ ബിരുദം നേടിയിരിക്കുന്നത്. ഐടി കമ്പനികളില്‍ ജോലിചെയ്ത് പരിചയവുമുണ്ട്. തീര്‍ത്ഥ എഞ്ചിനീയറിങ്ങിനു ശേഷം ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുന്നു.

ട്രാന്‍സിസ്‌കോ സൊല്യൂഷന്‍സ് എന്നു പേരിട്ടിരിക്കുന്ന കമ്പനി എറണാകുളം ആസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക. രണ്ടര മാസത്തിനുള്ളില്‍ തന്നെ കമ്പനി തുറന്നു പ്രവര്‍ത്തിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെബ്സൈറ്റ് ഡിസൈനിംഗും മാനേജ്മെന്റും , ഇ ആര്‍ പി സോഫ്റ്റ് വെയര്‍ ഡവലപ്പ്‌മെന്റ്, സോഫ്റ്റവെയര്‍ സൊല്യൂഷന്‍സ്, ഗെയ്മിങ് എന്നിവയെല്ലാമായിരിക്കും ഇവിടെയുണ്ടാവുക. ഇതിനോടൊപ്പം തന്നെ റിസര്‍ച്ച് ലാബും ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ആദ്യം കമ്പനി തുടങ്ങുന്നത് എറണാകുളത്താണെങ്കിലും ഒന്നരവര്‍ഷത്തിനകം തന്നെ മലേഷ്യയിലും ഒരു കമ്പനി തുടങ്ങാന്‍ ഇരുവരും പദ്ധതിയിടുന്നുണ്ട്.

സംരംഭം തുടങ്ങുന്നതിനായി സാമൂഹ്യ ക്ഷേമവകുപ്പില്‍ സഹായം ആവശ്യപ്പെട്ടെങ്കിലും അത് ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. അതിനാല്‍ തന്നെ നിക്ഷേപകരുടെ സഹായമുപയോഗിച്ചാണ് മൂലധനം സമാഹരിക്കുന്നത്. വിദേശ മലയാളികളാണ് നിക്ഷേപകരില്‍ അധികവും.

ലിംഗഭേദമന്യേ യോഗ്യതയുള്ള എല്ലാവര്‍ക്കും തൊഴില്‍ നല്‍കും. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് യോഗ്യത നോക്കുന്നില്ല. അവരുടെ പ്രാവീണ്യത മനസിലാക്കി അവര്‍ക്കുവേണ്ട തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുമെന്നും ഇവര്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും