സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഐഎസ് ഭീകരര്‍ പെണ്‍കുട്ടികളെ വില്‍ക്കുന്നു

വിമെൻ പോയിന്റ് ടീം

ലൈംഗികാടിമകളാക്കിയിട്ടുള്ള പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയയിലൂടെ വില്‍ക്കാനൊരുങ്ങി ഐഎസ് ഭീകരര്‍. രണ്ട് പെണ്‍കുട്ടികളെ വില്‍പന ചരക്കാക്കി ഇവരുടെ ചിത്രങ്ങള്‍ ഭീകരര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു. മുഖം മറച്ച രീതിയിലുള്ള ചിത്രങ്ങളാണ് ഫെയ്‌സ്ബുക്കിലിട്ടിരിക്കുന്നത്. പതിനെട്ട് വയസ്സോളം പ്രായം വരുന്ന പെണ്‍കുട്ടികളാണിവര്‍.

എണ്ണായിരം യുഎസ് ഡോളറാണ് (ഏകദേശം 5 ലക്ഷത്തോളം രൂപ) രണ്ട് പെണ്‍കുട്ടികള്‍ക്കും നിശ്ചയിച്ചിരിക്കുന്ന വില. പെണ്‍കുട്ടികളെ ലഭ്യമാകണമെങ്കില്‍ ഇത്രയും തുക നല്‍കണമെന്ന് ഭീകരല്‍ ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്. മെയ് 20 നാണ് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. അബു ആസാദ് അല്‍മാനി എന്ന ഭീകരനാണ് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ടത്. രണ്ട് ചിത്രങ്ങളും രണ്ട് സമയങ്ങളിലാണ് ഇട്ടത്. ഇവ പിന്നീട് അബു ആസാദിന്‍റെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി ഐഎസ് പല വഴികളും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ പുതിയ ഭാഗമായാണ് ലൈംഗികാടിമകളെ വില്‍ക്കാനൊരുങ്ങുന്ന പ്രവണതയെ വിദഗ്ധര്‍ നോക്കിക്കാണുന്നത്. അതേസമയം, ഭീകരര്‍ അടിമകളാക്കിയിട്ടുള്ള പെണ്‍കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണ്. ക്രൂരമായാണ് പലപ്പോഴും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്. ശരീരം മുഴുവന്‍ മുറുവുകഴുമായി കഴിയുമ്പോഴും ഇവര്‍ക്ക് മരുന്നോ ചികിത്സയോ നല്‍കാന്‍ ഭീകരര്‍ തയ്യാറാകുന്നില്ല. നിരവധി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും