സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജാതി പീഡനത്തിൽ ഡോക്ടറുടെ ആത്മഹത്യ: റൂംമേറ്റ് അറസ്റ്റിൽ

വിമെന്‍ പോയിന്‍റ് ടീം

ജാതിപീഡനത്തെ തുടർന്ന് ആദിവാസി വനിതാ ഡോക്ടർ പായൽ തഡ്‌വി (26) ജീവനൊടുക്കിയ കേസിൽ സീനിയർ ഡോക്ടർ അറസ്റ്റിൽ.സർക്കാർ ഉടമസ്ഥതയിലുള്ള മുംബൈ നായർ ആശുപത്രിയിലെ പിജി (ഗൈനക്കോളജി) വിദ്യാർഥിനിയായിരുന്ന പായലിന്റെ റൂം മേറ്റ് ഡോ. ഭക്തി മൊഹാറെയാണു പിടിയിലായത്.സീനിയർ വിദ്യാർഥികളായ ഡോ.ഹേമ അഹുജ, അങ്കിത ഖാൻഡേവാൾ എന്നിവർക്കായി തിരച്ചിൽ തുടരുന്നു. പായലിന്റെ കിടക്കവിരിയിലാണ് മൂവരും കാൽ തുടച്ചിരുന്നതെന്നും ജാതിപ്പേരു വിളിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു. ‘ഓപ്പറേഷൻ തിയറ്ററിൽ പ്രവേശി‌പ്പിച്ചിരുന്നില്ല.അവളുടെ സാധനങ്ങൾ വലിച്ചെറിയുന്നതു പതിവായിരുന്നു. 4–5 ദിവസം കുളിക്കാൻ പോലും അനുവദിച്ചില്ല. വാട്സാപ് ഗ്രൂപ്പുകളിലടക്കം കളിയാക്കലുകൾ അസഹ്യമായിരുന്നു. പലവട്ടം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.പലതും സഹിച്ചാണ് ഇത്രയും നാൾ പഠിച്ചത്,’ പായലിന്റെ അമ്മ ആബിദ തഡ്‌വി മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും