ആദ്യത്തെ വനിത ഫുട്‌ബോള്‍ മത്സരം നടന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ വനിതാ താരങ്ങൾക്ക് ആദരം. ലോകത്തെ മികച്ച 110 പുരുഷ കളിക്കാര്‍ക്കൊപ്പം വനിതാ ഇതിഹാസതാരമായ ലിലി പാറിന്റെ പ്രതിമയും തയ്യാറാവുകയാണ്. 1920കളിലും 30കളിലും ഗോള്‍ സ്‌കോററായ ലിലി പാറിന്റെ യഥാര്‍ത്ഥ വലിപ്പം തോന്നുന്ന പ്രതിമയാണ് മാഞ്ചസ്റ്ററിലെ നാഷണല്‍ ഫുട്‌ബോള്‍ മ്യൂസിയത്തിന് മുന്‍പില്‍ സ്ഥാപിക്കുന്നത്. അടുത്തമാസം ഫ്രാന്‍സില്‍ നടക്കുന്ന വനിത ലോകകപ്പിന് മുന്‍പ് ലിലി പാറിന്റെ ശില്‍പ്പം അനാച്ഛദനം ചെയ്യും. 32 വര്‍ഷം നീണ്ടു നിന്ന തന്റെ കരിയറില്‍ 980 ഗോളുകകളാണ് ലിലി നേടിയത്. അമേരിക്കയിലെ ഓഹിയോ ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച ആദ്യ വനിത കുടിയായിരുന്നു ലിലി പാര്‍. ലിലി പാറിന്റെ കാലത്തുനിന്ന് വനിതാ ഫുട്ബോൾ വലരെ മുന്നോട്ട് പോന്നിരിക്കുന്നു. എന്നാല്‍ കയികരംഗത്തെ സ്ത്രീകള്‍ക്ക് വഴി തെളിച്ചുതരാന്‍ അവരുണ്ടായിരുന്നു. ഫുട്‌ബോള്‍ അസോസിയേഷന്റെ വനിത ഫുട്‌ബോള്‍ മാര്‍ക്കറ്റിങ് മേധാവി മാര്‍ക്കന ബോഗ്‌ഡോനോവിച്ച് പറയുന്നു’. പ്രെസ്റ്റണിലെ ആയുധ ഫാക്ടറിയിലെ തൊഴിലാളികളുടെ ഫുട്ബോൾ ടീമായ കെയര്‍ ലേഡിസിനു വേണ്ടിയാണ് ലിലി ആദ്യമായി മൈതാനത്ത് ഇറങ്ങുന്നത്. എക്കാലത്തേയും ഏറ്റവും മികച്ച വനിത ഫുട്ബോൾ ടീമായാണ് ഈ സംഘം പിന്നീട് അറിയപ്പെട്ടത്. ക്ലബിന്റെ ആദ്യ സീസണില്‍ 34 ഗോളുകളാണ് ലില്ലി പര്‍ അന്ന് നേടിയത്. 14 വയസ്സ് മാത്രമായിരുന്നു അന്ന് ലിലിയുടെ പ്രായം. 1920ലാണ് ഇംഗ്ലണ്ട് ടീമിനുവേണ്ടി ആദ്യ വനിതാ അന്താരാഷ്ട്ര മത്സരത്തില്‍ ലിലി ബൂട്ടണിയുന്നത്. അന്ന് 15,000 കാണികള്‍ക്ക് മുന്‍പില്‍ വെച്ച് ഇംഗ്ലണ്ട് ഫ്രാന്‍സിനെ 4-0ന് പരാജയപ്പെടുത്തി. ഇതിന് ശേഷം ഒന്നാം ലോകമഹായുദ്ധ കാലത്ത് ഫുട്‌ബോള്‍ രംഗത്ത് സ്ത്രീകളുടെ കുതിച്ചു കയറ്റംതന്നെയുണ്ടായി. ഈ സാഹചര്യത്തിലാണ് ലിലി പാറിന്റെ കരിയര്‍ അവസാനിക്കുന്നത്. 1920ലെ ബോക്‌സിങ് ദിവസം ഗുഡിസണ്‍ പാര്‍ക്കില്‍വെച്ചു നടന്ന ഡിക്, കെയര്‍, സെന്റ് ഹെലന്‍സ് ലേഡീസ് എന്നിവര്‍ തമ്മില്‍ നടന്ന കളി കാണാന്‍ 53,000കാണികള്‍ ഉണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം സ്ത്രീകള്‍ക്ക് അനുയോജ്യമായ കളിയല്ല ഫുട്‌ബോളെന്ന് പറഞ്ഞുകൊണ്ട് വനിതാ മാച്ചുകൾ നിരോധിച്ചു. പിന്നീട് 1969ല്‍ മാത്രമാണ് എഫ്എ ഇത് പുനഃപരിശോധിച്ചത്. 1978ലാണ് 73 വയസ്സുകാരിയായ ലിലി പാര്‍ അന്തരിച്ചത്.