സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോദി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍, വിളിച്ചിട്ടില്ലെന്ന് പശ്ചിമബംഗാള്‍

വിമെന്‍ പോയിന്‍റ് ടീം

ഫോനി ചുഴലിക്കാറ്റ് വീശിയടിച്ച സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി ബന്ധപ്പെടാന്‍ നരേന്ദ്രമോദി നിരന്തരം ശ്രമം നടത്തിയെന്നും ആരും ഫോണ്‍ എടുത്തില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി സംസ്ഥാനം. ചുഴലിക്കാറ്റ് വീശുന്നതിന് മുമ്പോ അതിന് ശേഷമോ ഇക്കാര്യത്തിനായി തങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിലെ സര്‍ക്കാരുമായി ബന്ധപ്പെടാന്‍ പ്രധാനമന്ത്രി ശ്രമിച്ചെന്നും എന്നാല്‍ ഫോണ്‍ എടുക്കാനോ തിരിച്ചു വിളിക്കാനോ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറായില്ലെന്നുമാണ് കേന്ദ്രം നിരത്തുന്ന ന്യായം. അതേസമയം കാറ്റ് ബാധിച്ച ഒഡിഷയുടെ കാര്യത്തില്‍ മോദി തന്നെ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം കേവല ഭൂരിപക്ഷം കിട്ടാതെ വന്നാല്‍ ബിജെപി ലക്ഷ്യമിടുന്ന പ്രധാന കക്ഷിയാണ് ഒഡിഷയിലെ ഭരണകക്ഷിയായ ബിജെഡി.

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി മോദി നിരന്തരം ടെലഫോണില്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമബംഗാള്‍ സര്‍ക്കാരുമായോ മമത ബാനര്‍ജിയുമായോ ഇതുവരെ കേന്ദ്രം ബന്ധപ്പെട്ടിട്ടില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. അതേസമയം ഗവര്‍ണര്‍ കേസരി നാഥുമായി മോദി ഒരു തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും