സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഒരു പൂപോലെ അഡാലിയ

വിമെൻ പോയിന്റ് ടീം

കാഴ്ചയിൽ 60 കാരിയുടെ രൂപവും ഭാവവുമുള്ള 6 വയസ്സുകാരി-അഡാലിയ.യുകെയിൽ താമസം.വളരെ ചെറിയ പ്രായത്തിൽ തന്നെ വാര്‍ധക്യം ബാധിക്കുന്ന പ്രോഗേറിയ എന്ന അത്യപൂര്‍വമായ ജനിതക വൈകല്യമാണ്അഡാലിയക്ക്.

ദേഹം മുഴുവൻ വൃദ്ധയ്ക്ക് സമാനമായി ചുക്കി ചുളിഞ്ഞ് , തലമുടിയും പല്ലും കൊഴിഞ്ഞുള്ള ആ രൂപം കണ്ടാല്‍ ആരും
കരുതില്ല അഡാലിയ കേവലം ആറു വയസ്സുമാത്രമുള്ള ഒരു കൊച്ചു കുട്ടിയാണ് എന്ന്.ഇത്തരത്തിലുള്ള ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുട്ടികൾക്ക് അധികം ആയുസ്സ് ഉണ്ടാകാറില്.
പുറത്തു പോകാനും കൂട്ടുകാരുമൊത്ത് കളിക്കാനും ലോകം കാണാനും ഒക്കെ ഇഷ്ടമുള്ള ഇക്കൂട്ടർക്ക്പക്ഷെ സമൂഹം അത്ഭുതത്തോടെ നോക്കുന്നത് സഹിക്കാൻ ആവില്ല.
എന്നാല്‍ അഡാലിയ വ്യത്യസ്തയാകുകയാണിവിടെ.

വളരെ ചെറിയ പ്രായത്തിൽ തന്നെ തന്‍റെ പരിമിതികളെ അഡാലിയ കരുത്താക്കി.അതിന് അവളെ സഹായിച്ചത് അച്ഛനും അമ്മയുമാണ്. അഡാലിയക്ക് 3 സഹോദരങ്ങൾ കൂടിയുണ്ട് , ഇവർകൊപ്പം ഇടപെഴകി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.3 വയസ്സ് പ്രായത്തിൽ തലമുടി കൊഴിഞ്ഞ് മൊട്ടത്തല നോക്കി കരഞ്ഞ കുഞ്ഞ് അഡാലിയയെ സമാധാനിപ്പിക്കാൻ തലമൊട്ടയടിച്ച് ആ ചിത്രം സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് അഡാലിയയുടെ അമ്മ നതാലിയയും കുഞ്ഞ് അഡാലിയയും അറിയാന്‍ തുടങ്ങിയത്.
ശരീരത്തിന് വാര്‍ധക്യം ബാധിച്ചു എങ്കിലും മനസ്സ് 6 വയസ്സുകാരി കുഞ്ഞിന്‍റേത് തന്നെയാണ്.അഡാലിയയെ തേടി ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നും അന്വേഷണം വരാൻ തുടങ്ങിയപ്പോഴാണ് അമ്മ അഡാലിയ റോസ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്.

ഇന്ന് 14,705,194 ആൾക്കാരാണ് ഫേസ്ബുക്കിലൂടെ ദിനവും അഡാലിയയെ കാണുന്നതും വിശേഷം പങ്കു വയ്ക്കുന്നതും.
ആരാധകർക്കായി അഡാലിയ സ്വന്തം ഡിസൈനിൽ ടീ ഷർട്ടുകളും വിപണിയിൽ എത്തിച്ചു കഴിഞ്ഞു.ഓൺലൈൻ വഴി മാത്രം വാങ്ങാൻ സാധിക്കുന്ന അഡാലിയ ഡിസൈൻസ് ടീ ഷർട്ടുകൾ വിറ്റു ലഭിക്കുന്ന പണം മുഴുവൻ തന്നെ പോലെ ജനിതക വൈകല്യം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനായി ഉപയോഗിക്കാനാണ് അഡാലിയ താൽപര്യപ്പെടുന്നത്‌.വളരെ ചെറിയ പ്രായത്തിൽ തന്നെ അണഞ്ഞു പോകേണ്ടിയിരുന്ന അഡാലിയ റോസ് സമൂഹത്തിൽ വളർത്തിയെടുത്ത ആത്മവിശ്വാസം വളരെ വലുതാണ്.ജീവിതത്തെ വളരെ പോസിറ്റീവ് ആയി കാണണം എന്ന് കുഞ്ഞ് നമ്മെ പഠിപ്പിക്കുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും