സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പുരുഷ ക്രിക്കറ്റിനെ നിയന്ത്രിച്ച് ഒരു വനിത: ഇത് പുതിയ ചരിത്രം

വിമെന്‍ പോയിന്‍റ് ടീം

വനിതാ ക്രിക്കറ്റും വനിതാ അമ്പയർമാരും പുതിയ കാലത്ത് പുത്തരിയല്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വനിതാ ക്രിക്കറ്റ് വളരെ പുരോഗതി പ്രാപിച്ച ഒരു കാലഘട്ടമാണിത്. എന്നാൽ പുരുഷ ക്രിക്കറ്റിനെ നിയന്ത്രിക്കാൻ ഒരു വനിതാ അമ്പയർ. 

ഓസ്ട്രേലിയക്കാരിയായ ക്ലെയറെ പൊളാസെക് എന്ന അമ്പയറാണ് അഭിമാനത്തോടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്. നമീബിയയും ഒമാനും തമ്മിലുള്ള മത്സരമാണ് പൊളാസെക് നിയന്ത്രിച്ചത്. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു വനിതാ അമ്പയർ പുരുഷ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്. 

2017ൽ ഓസ്ട്രേലിയയിലെ പ്രാദേശിക ക്രിക്കറ്റിൽ പൊളാസെക് പുരുഷൻമാരുടെ ഒരു മത്സരം നേരത്തെ നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വനിതാ അമ്പയർമാർ ക്രിക്കറ്റിൽ മത്സരങ്ങൾ നിയന്ത്രിക്കാൻ ഉണ്ടാവണമെന്ന് പൊളാസെക് പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും