കൈയ്യിൽ ഒരു മില്യൺ യൂറോയുണ്ടെങ്കിൽ ( ഏകദേശം 7,80,39,463 ഇന്ത്യൻ രൂപ) നിങ്ങൾക്ക് സിസിലി തീരത്തെ ഒരു മെഡിറ്ററേനിയൻ ദ്വീപ് സ്വന്തമാക്കാം. ഐസോളാ ഡെമ്മ ഫെമൈൻ എന്ന ചെറിയ ഇറ്റാലിയൻ സ്വകാര്യ ദ്വീപ് ഇപ്പോൾ വില്പനയ്ക്കുണ്ട്. കപ്പാസി നഗരത്തിനു തൊട്ടടുത്തുള്ള ഈ ദ്വീപ് കരയിൽ നിന്നും വെറും വെറും 300 മീറ്ററുകൾ അകലെയാണ്. സ്ത്രീകളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഫെമൈൻ ദ്വീപ് ഒരു ധനിക കുടുംബത്തിന്റെ കൈവശമായിരുന്നു. ദ്വീപ് വിൽക്കാനായി പലപ്പോഴും ഇവർ നിരവധി ശ്രമങ്ങൾ നടത്തി വരികയായിരുന്നു. ദ്വീപിന് രണ്ട് മില്യൺ യൂറോയും മൂന്ന് മില്യൺ യൂറോയും ഒക്കെ വിലയിട്ടെങ്കിലും അപ്പോൾ ആരും വാങ്ങാനെത്തിയില്ല. പൊതുവെ ശാന്തമായ ഈ ദ്വീപിൽ മുതലകളും കടൽ കൊടികളും നിത്യസന്ദർശകരാണ്. പണ്ട് പണ്ട് പുറത്തുപറയാനാകാത്ത എന്തോ കാര്യത്തിൽ 13 തുർക്കി യുവതികളെ അവരുടെ വീട്ടുകാർ കൊണ്ട് ചെന്ന് ഈ ദ്വീപിൽ തള്ളിയിരുന്നുവെന്നാണ് നാട്ടുകാരുടെ വിശ്വാസം. മുതലകൾ നിറഞ്ഞ ഈ ദ്വീപിൽ ആരുമായും ബന്ധമില്ലാതെ കഴിയുകയെന്നതായിരുന്നു ഇവർക്കുള്ള ശിക്ഷ. ഈ 13 സ്ത്രീകൾ താമസിച്ചിരുന്ന ദ്വീപ് എന്ന അർത്ഥത്തിലാണ് പിന്നീട് ഈ ദ്വീപിന് ഫെമൈൻ ദ്വീപ് എന്ന് പേര് വന്നത്.