സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്തും: മന്ത്രി കെ കെ ശൈലജ

വിമെൻ പോയിന്റ് ടീം

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക രൂപരേഖ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പിഎച്ച്സി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളെ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കും.
സാംക്രമിക രോഗങ്ങളും മഴക്കാല പകര്‍ച്ചവ്യാധികളും തടയുന്നതിനാണ് പ്രഥമ പരിഗണന. സംസ്ഥാനത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാത്ത സാഹചര്യമുണ്ടാകണം. ആശുപത്രികളുടെ ഭൌതക സാഹചര്യം മെച്ചപ്പെടുത്തും. ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകളുമായി ബന്ധപ്പെട്ട് പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും