സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

നെപ്പോളിയൻ ഭാര്യയ്ക്കയച്ച പ്രണയലേഖനങ്ങൾ ലേലത്തില്‍ പോയത് 4 കോടി രൂപയ്ക്ക്

വിമെന്‍ പോയിന്‍റ് ടീം

നെപ്പോളിയൻ ഭാര്യയ്ക്കയച്ച പ്രണയലേഖനങ്ങൾ ലേലത്തില്‍ പോയത് 4 കോടി രൂപയ്ക്ക്. ഒടുവിൽ ഫ്രഞ്ച് മഹാസാമ്രാജ്യം കെട്ടിപ്പടുത്ത ഈ പോരാളിയുടെ പ്രണയലേഖനങ്ങൾ വിറ്റു. ചക്രവർത്തിയുടെ എഴുത്തുകൾ വിറ്റത് നിസ്സാര തുകയ്ക്കല്ല. 513,000 യൂറോയ്ക്ക്. അതായത് നാലു കോടി രൂപയ്ക്ക് ..!

തിരക്കുകൾക്കിടയിൽ നെപ്പോളിയൻ പ്രണയം തുളുമ്പുന്ന കത്തുകൾ  എഴുതിരുന്നത് അദ്ദേഹത്തിന്റെ ആദ്യ ഭാര്യയായിരുന്ന ജോസഫൈൻ ഡി ബ്യുഹർനൈസിനെയായിരുന്നു. മക്കളുണ്ടാകാത്തതിന്റെ പേരിൽ ഇരുവരും പിന്നീട് വിവാഹ മോചിതരായെങ്കിലും ജോസഫൈനോടുള്ള നെപ്പോളിയന്റെ പ്രണയം അവസാനിച്ചിരുന്നില്ല. മരണത്തിനു കീഴടങ്ങുന്നതിനു തൊട്ടുമുൻപ് നെപ്പോളിയൻ അവസാനമായി ഒരു മന്ത്രം പോലെ ഉച്ചരിച്ചത് ജോസഫൈൻ എന്ന വാക്കായിരുന്നു.

1796 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹിതനാകുന്ന സമയത്ത് നെപ്പോളിയന്‌ 26 വയസ്സായിരുന്നു. ആ സമയത്ത് ജോസഫൈൻ വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയുമായ 32കാരിയായിരുന്നു. ‘നീ കത്തുകളയയ്ക്കുന്നില്ല’ എന്ന് നെപ്പോളിയൻ പരിഭവം പറയുന്ന കാലഘട്ടത്തിൽ ജോസെഫൈൻ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നാണ് ചില രേഖകൾ തെളിയിക്കുന്നത്. ജോസെഫൈൻ തനിക്ക് വേണ്ട പരിഗണന നല്കാത്തതിൽ ചക്രവർത്തി വളരെ ദുഖിതനാണെന്ന് തെളിയിക്കുന്നതായിരുന്നു 1804 കാലഘട്ടത്തിൽ നെപ്പോളിയൻ എഴുതിയ കത്തുകൾ. ഫ്രഞ്ച് അഡറും അഗുറ്റസ് ഹൗസും സംയുക്തമായാണ് നെപ്പോളിയന്റെ എഴുത്തുകൾ ലേലം ചെയ്തത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും